ഹൈദരാബാദിൽ മൈക്രോമാക്‌സ് ഹാൻഡ്‌സെറ്റ് ഫാക്ടറി

Posted on: April 14, 2016

Micromax-Mobiles-Store-Big

ഹൈദരാബാദ് : മൈക്രോമാക്‌സിന്റെ രണ്ടാമത്തെ ഹാൻഡ്‌സെറ്റ് ഫാക്ടറി ഹൈദരാബാദിൽ തുറന്നു. തെലുങ്കാന ഐടി മന്ത്രി കെ.ടി. രാമറാവു, ട്രാൻസ്‌പോർട്ട് മന്ത്രി പി. മഹേന്ദ്ര റെഡി എന്നിവർ ചേർന്ന് ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫാബ് സിറ്റിയിൽ 19 ഏക്കർ സ്ഥലത്ത് 100 കോടി രൂപ മുതൽ മുടക്കിലാണ് ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത്.

പ്രതിമാസം 10 ലക്ഷം മൊബൈൽ ഫോണുകൾ ഇവിടെ ഉത്പാദിപ്പിക്കാനാകും. ആദ്യഘട്ടത്തിൽ 700 പേർക്ക് തൊഴിലവസരം ലഭിക്കും. രണ്ടു മാസത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം 1000 മായി വർധിപ്പിക്കുമെന്ന് മൈക്രോമാക്‌സ് സഹസ്ഥാപകൻ രാജേഷ് അഗർവാൾ പറഞ്ഞു.