ആര്‍പി ടെക്ക് ഇന്ത്യ ഐപിഒ ഫെബ്രുവരി 7ന്

Posted on: February 6, 2024

കൊച്ചി : ആഗോള ടെക്നോളജി ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ മുന്‍നിര വിതരണക്കാരായ റാഷി പെരിഫറല്‍സ് ലിമിറ്റഡിന്റെ (ആര്‍പി ടെക്ക് ഇന്ത്യ) പ്രഥമ ഓഹരി വില്പ്പന (ഐപിഒ) ഈ മാസം ഏഴിന് ആരംഭിക്കും. 600 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളാണ് വിറ്റഴിക്കുന്നത്. 295-311 രൂപയാണ് പ്രതി ഓഹരി വിലയായി നിശ്ചിയിച്ചിരിക്കുന്നത്.

ഓഹരി വില്പ്പന ഫെബ്രുവരി 9ന് ക്ലോസ് ചെയ്യും. നിക്ഷേപകര്‍ക്ക് വാങ്ങാവുന്ന ഏറ്റവും ചുരുങ്ങിയ ബിഡ് ലോട്ട് 48 ഇക്വിറ്റി ഓഹരികളാണ്. സമാഹരിക്കുന്ന തുക കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മറ്റും വിനിയോഗിക്കും.

മുംബൈ ആസ്ഥാനമായ റാഷി പെരിഫറല്‍സ് ലിമിറ്റഡ് 1989ലാണ് സ്ഥാപിതമായത്. ഇന്ത്യയിലുടനീളം 50 ശാഖകളും 63 വെയര്‍ഹൗസുകളും കമ്പനിക്കുണ്ട്. എച്ച്പി, ഡെല്‍, അസുസ്, ഇന്റല്‍, ലെനോവോ, തോഷിബ, ഹര്‍മന്‍ തുടങ്ങി നിരവധി ആഗോള ടെക്നോളജി കമ്പനികളുടെ ഉത്പ്പന്ന വിതരണക്കാരാണ് ആര്‍പി ടെക്ക് ഇന്ത്യ.