ഭാരതി ഹെക്സാകോം ലിമിറ്റഡ് ഐപിഒയ്ക്ക് അനുമതി തേടി സെബിയ്ക്ക് ഡിആര്‍എച്ച്പി സമര്‍പ്പിച്ചു

Posted on: January 23, 2024

കൊച്ചി : വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലും രാജസ്ഥാനിലും ഉപയോക്തൃ മൊബൈല്‍, ഫിക്സഡ് ലൈന്‍ ടെലിഫോണ്‍, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഭാരതി ഹെക്സാകോം ലിമിറ്റഡ് ഐപിഒയ്ക്ക് അനുമതി തേടി സെബിയ്ക്ക് ഡിആര്‍എച്ച്പി സമര്‍പ്പിച്ചു.

ഓഹരി ഒന്നിന് അഞ്ച് രൂപ മുഖവിലയുള്ള 100,000,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ബിഒബി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

 

TAGS: Bharati |