ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ലിമിറ്റഡ് ഐപിഒ ജനുവരി 9 മുതല്‍

Posted on: January 6, 2024

കൊച്ചി : മുന്‍നിര സിഎന്‍സി(മെറ്റല്‍ കട്ടിങ് കമ്പ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍) മെഷീന്‍ ഉത്പാദകരായ ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ജനുവരി 9 മുതല്‍ 11 വരെ നടക്കും. 1000 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 315 രൂപ മുതല്‍ 331 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 45 ഓഹരികള്‍ക്കും തുടര്‍ന്ന് 45 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.