വാരി എനര്‍ജീസ് ലിമിറ്റഡ് ഐപിഒയ്ക്ക്

Posted on: December 30, 2023


കൊച്ചി : ഇന്ത്യയിലെ സോളാര്‍ പിവി മൊഡ്യൂള്‍ നിര്‍മാതാക്കളായ വാരി എനര്‍ജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ(ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 3000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 3,200,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, ഇന്റന്‍സീവ് ഫിസ്‌കല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഐടിഐ ക്യാപിറ്റല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

 

TAGS: Waaree Energies |