ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ലിമിറ്റഡ് ഐപിഒയ്ക്ക്

Posted on: September 4, 2023

കൊച്ചി : ഇന്ത്യയിലെ രണ്ടാമത്തെയും ആഗോളതലത്തില്‍ പന്ത്രണ്ടാമത്തെയും ഏറ്റവും വലിയ സിഎന്‍സി മെഷീന്‍ നിര്‍മാതാക്കളായ ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 1000 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കമ്പനിയുടെ ദീര്‍ഘകാല പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും, വായ്പകളുടെ പൂര്‍ണ്ണമായോ ഭാഗികമായോ തിരിച്ചടവ് അല്ലെങ്കില്‍ മുന്‍കൂര്‍ പേയ്‌മെന്റ് എന്നിവയ്ക്കുമായിരിക്കും കമ്പനി മൊത്തം തുക വിനിയോഗിക്കുക.

ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.