നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് ഐപിഒയ്ക്ക് സെബിയില്‍ ഡിആര്‍എച്ച്പി ഫയല്‍ ചെയ്തു

Posted on: July 10, 2023

കൊച്ചി : സെബിയില്‍ രജിസ്റ്റര്‍ ചെയ്ത മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍സ്റ്റിറ്റിയൂഷനായ നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഇതിനായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ സമര്‍പ്പിച്ചു. ഇന്ത്യയിലെ ഫിനാന്‍ഷ്യല്‍, സെക്യൂരിറ്റീസ് മാര്‍ക്കറ്റുകളിലേക്ക് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമാണ് എന്‍എസ്ഡിഎല്‍.

2 രൂപ വീതം മുഖവിലയുള്ള ഇക്വിറ്റി ഷെയറുകള്‍ ഐപിഒ വഴി ഇഷ്യു ചെയ്ത് ഫണ്ട് സ്വരൂപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 57,260,001 ഇക്വിറ്റി ഓഹരികളുടെ വില്പ്പന ഉള്‍ക്കൊള്ളുന്നതാണ് ഓഫര്‍.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് എന്നിവയാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.