ഹോനാസ കണ്‍സ്യൂമര്‍ ലിമിറ്റഡ് ഐപിഒയ്ക്ക്

Posted on: December 30, 2022

കൊച്ചി : ജനപ്രിയ ബ്രാന്‍ഡായ മാമഎര്‍ത്തിന്റെ ഉടമസ്ഥരും ഇന്ത്യയിലെ ഏറ്റവും വലിയ ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍ കമ്പനിയുമായ ഹോനാസ കണ്‍സ്യൂമര്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ(ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

പത്ത് രൂപ മുഖവിലയുള്ള 400 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 46,819,635 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.