ക്രെഡിറ്റ് വളര്‍ച്ചയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര മുന്നില്‍

Posted on: November 15, 2022

കൊച്ചി : നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബി ഒ എം) വായ്പാ വളര്‍ച്ചാ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് പൊതുമേഖലാ ബാങ്കുകളെ മറികടന്ന് ബാങ്ക് ഓഫ് മഹാരാഷ്ട ഒന്നാം സ്ഥാനത്തെത്തി. ത്രൈമാസ കണക്കുകള്‍ പ്രകാരം, പൂനെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര 2022 സെപ്തംബര്‍ അവസാനത്തോടെ മൊത്ത അഡ്വാന്‍സുകളില്‍ 28.62 ശതമാനം വര്‍ദ്ധനവ് നേടി, ആകെ 1,48,216 കോടി രൂപ നേടി.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 21.54 ശതമാനം വര്‍ധിച്ച് 7,52,469 കോടി രൂപയുമായി രണ്ടാം സ്ഥാനത്തെത്തി. രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മൊത്ത അഡ്വാന്‍സുകളില്‍ 18.15% വര്‍ധനയോടെ മൂന്നാം സ്ഥാനത്താണുള്ളത്.

അവലോകന കാലയളവിലെ റീട്ടെയില്‍-അഗ്രികള്‍ച്ചര്‍-എംഎസ്എംഇ (റാം) വായ്പകളില്‍ ഏറ്റവും ഉയര്‍ന്ന 22.31 ശതമാനം വര്‍ധനയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര നേടിയത്, ബാങ്ക് ഓഫ് ബറോഡ 19.53 ശതമാനവും എസ് ബി ഐ 16.51 ശതമാനവും നേടി. കുറഞ്ഞ നിരക്കിലുള്ള കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ടിന്റെ പട്ടികയില്‍ ബിഒഎം മുന്നിലെത്തി. കാസ നിക്ഷേപം 56.27 ശതമാനവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 50.99 ശതമാനവുമാണ്.

പൊതുമേഖലാ വായ്പാ ദാതാക്കള്‍ പുറത്തുവിട്ട ത്രൈമാസ സാമ്പത്തിക ഡാറ്റയുടെ അവലോകനം അനുസരിച്ച്, മൊത്ത നിഷ്‌ക്രിയ ആസ്തിയുടെയും (എന്‍പിഎ) അറ്റ എന്‍പിഎയുടെയും കാര്യത്തില്‍ ബിഒഎമ്മും എസ്ബിഐയും ഏറ്റവും താഴ്ന്ന ശതമാനത്തിലാണ്.നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ സമാപനത്തില്‍,പൊതുമേഖലാ ബാങ്കുകളില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കു ഏറ്റവും ഉയര്‍ന്ന മൂലധന പര്യാപ്തത അനുപാതം 16.71 ശതമാനവും കാനറ ബാങ്ക് 16.51 ശതമാനവും ഇന്ത്യന്‍ ബാങ്കിന് 16.15 ശതമാനവുമാണ്.