ഓഡി ഇന്ത്യയ്ക്ക് 45 ശതമാനം വളര്‍ച്ചാ നേട്ടം

Posted on: July 2, 2022

കൊച്ചി : ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി ഇന്ത്യ, 2022 ഒന്നാം പകുതിയില്‍ 49 ശതമാനം വളര്‍ച്ച നേടി. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസ കാലയളവില്‍ 1765 വാഹനങ്ങളാണ് കമ്പനി വിറ്റത്.

പുതിയ മോഡലുകളായ ഓഡി ഇ-ട്രോണ്‍ ശ്രേണി, ഓഡിക്യു 5, ഓഡി ക്യു 7, ഓഡി എ 4, ഓഡി എ 6, എസ് ആര്‍എസ് മോഡലുകളുടെ വലിയ ഡിമാന്‍ഡ് ആണ് കമ്പനിക്ക് വളര്‍ച്ചാ നേട്ടമുണ്ടാക്കിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1181 കാറുകളാണ് ഓഡി വിറ്റഴിച്ചതെന്ന് ഓഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു.

 

TAGS: Audi India |