ബാങ്ക് ഓഫ് ബറോഡയ്ക്ക് 1,779 കോടി അറ്റാദായം

Posted on: May 14, 2022

 

മുംബൈ : നാലാംപാദത്തില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് 1779 കോടിരൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേകാലത്ത് 1047 കോടി രൂപ നഷ്ടംനേരിട്ട സ്ഥാനത്താണിത്. 2021-22 സാമ്പത്തികവര്‍ഷം അറ്റാദായം മുന്‍വര്‍ഷത്തെ 829 കോടിയില്‍നിന്ന് 777.2 ശതമാനം വളര്‍ച്ചയോടെ 7272 കോടി രൂപയിലെത്തിയതായി സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് ഛദ്ദ അറിയിച്ചു.

ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 8.87 ശതമാനത്തില്‍നിന്ന് 6.61 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2021-22 സാമ്പത്തികവര്‍ഷം ഓഹരിയൊന്നിന് 1.20 രൂപവീതം ലാഭവീതം നല്‍കാനും തീരുമാനിച്ചു. ജൂണ്‍ 20 ആണ് റെക്കോഡ് തീയതി.

 

TAGS: Bank Of Baroda |