എച്ച്എഫ്സിഎല്ലിന്റെ അറ്റാദായം 90.69 കോടി രൂപയായി വര്‍ധിച്ചു

Posted on: July 13, 2021

കൊച്ചി : ഉന്നത നിലവാരമുള്ള ടെലികോം ഉപകരണങ്ങളുടേയും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുടേയും നിര്‍മാതാക്കളും ടെലികോം സേവന ദാതാക്കള്‍ക്കുള്ള ശൃംഖലാ നിര്‍മാതാക്കളുമായ എച്ച്എഫ്സിഎല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ 30ന് അവസാനിച്ച ആദ്യ ക്വാര്‍ട്ടറിലെ മൊത്തവരുമാനം 72.46% വര്‍ധിച്ച് 1,206.87 കോടി രൂപയില്‍ എത്തി. മുന്‍സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറിലെ ഇത് 699.76 കോടി രൂപയായിരുന്നു.

മൊത്തം ഇബിഐഡിടിഎ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ 82.92 കോടി രൂപയായിരുന്നത് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ 191.54 കോടിരൂപയില്‍ എത്തിനില്‍ക്കുന്നു. നികുതിക്കു ശേഷമുള്ള മൊത്ത ലാഭം 90.69 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഇത് 21.34 കോടി രൂപയായിരുന്നു. മുന്‍സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ 3.04% അപേക്ഷിച്ച് നികുതിക്കു ശേഷമുള്ള മൊത്തവരുമാനം നടപ്പുസാമ്പത്തിക സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ 7.52% ആയി ഉയര്‍ന്നു.

പകര്‍ച്ചവ്യാധിയുടെ ഈ രണ്ടാം തരംഗത്തിനിടയിലും ഉത്പാദനം, വിതരണം, പദ്ധതി നടപ്പാക്കല്‍, കാപെക്സ് പദ്ധതികള്‍ എന്നിവ തങ്ങള്‍ക്ക് നന്നായി നടപ്പിലാക്കാന്‍ കഴിയുമെന്നുളള പ്രതിബദ്ധതയുടെ സാക്ഷ്യമാണ് ഈ സാമ്പത്തിക ഫലങ്ങനെടപ്പുസാമ്പത്തിക ന്ന് എച്ച്എഫ്സിഎല്‍ മാനേജിംഗ് ഡയറക്ടര്‍ മഹേന്ദ്ര നഹത പറഞ്ഞു.

TAGS: HFCL |