വൈ-ഫൈ 6 ഉല്പന്ന ശ്രേണിക്കായി എച്ച്എഫ്സിഎല്‍ ക്വാല്‍കോം ടെക്നോളജീസുമായി സഹകരിക്കുന്നു

Posted on: February 11, 2021

കൊച്ചി: വൈ-ഫൈ 6 ഉല്പന്നങ്ങളുടെ അവതരിപ്പിച്ചുകൊണ്ട് വയര്‍ലെസ് സേവനങ്ങള്‍ക്കുള്ള ഐഒ ഉല്‍പ്പന്ന ശ്രേണി എച്ച്എഫ്സിഎല്‍ ശക്തിപ്പെടുത്തി. നിലവിലെ വൈ-ഫൈ 5 കൂടാതെയാണിത്. ആഗോള കാരിയറുകള്‍, സംരംഭങ്ങള്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ തുടങ്ങിയവയ്ക്കു തടസമില്ലാത്ത കണക്റ്റിവിറ്റി നല്‍കികൊണ്ട് സേവനമെത്തിക്കുകയാണ് എച്ച്എഫ്സിഎല്ലിന്റെ പുതിയ ഐഒ ഉത്പന്ന ശ്രേണിയുടെ ലക്ഷ്യം.

ഉയര്‍ന്ന വേഗതയ്ക്കായി നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യം, കണക്റ്റുചെയ്ത ഉപകരണങ്ങളുടെ സാന്ദ്രത, വൈവിധ്യമാര്‍ന്ന അപ്ലിക്കേഷനുകള്‍ എന്നിവ വയര്‍ലെസ് സാധ്യമായ നെറ്റ്വര്‍ക്കുകളെ വലയ്ക്കുന്നു. നിര്‍ണായകമായ ഈ വെല്ലുവിളിക്ക് പരിഹാരമാണ് ഐഇഇഇ 802.11എഎക്സ് സ്റ്റാന്‍ഡേര്‍ഡില്‍ അധിഷ്ഠിതമായ വൈ-ഫൈ 6. വൈ-ഫൈ 5 ഉത്പന്നങ്ങളെ അപേക്ഷിച്ച് വൈ-ഫൈ 6ന് രണ്ടിരട്ടി ശേഷിയും ഇഴച്ചില്‍ 75 ശതമാനം കുറവുമാണ്.

വൈ-ഫൈ പോര്‍ട്ട്ഫോലിയോ ഉയര്‍ത്തുന്നതിനായി ക്വാല്‍കോം ടെക്നോളജീസാണ് പ്ലാറ്റ്ഫോം നല്‍കുന്നത്. ക്വാല്‍കോം നെറ്റ്വര്‍ക്കിംഗ് പ്രോ സീരീസ് പ്ലാറ്റ്ഫോം അധിഷ്ഠിതമാണ് ഐഒ പരിഹാരങ്ങള്‍. സങ്കീര്‍ണമായ സാഹചര്യങ്ങളിലും ഫലപ്രദമായ കണക്റ്റീവിറ്റിയും സുരക്ഷിതമായ ഡാറ്റ ട്രാന്‍സ്ഫറും നല്‍കുന്നു. എല്ലാ ഉത്പന്നങ്ങളും ലോകോത്തര നിലവാരത്തില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നവയാണ്.

വരുന്ന 5ജി സാങ്കേതിക വിദ്യയുമായി ചേര്‍ന്നു പോകുന്നതാണ് വൈ-ഫൈ 6 ഉത്പന്നങ്ങള്‍. അതുകൊണ്ടുതന്നെ സുഗമമായ മൊബൈല്‍ ഡാറ്റ ഓഫ്ലോഡും സാധ്യമാണ്. രണ്ടും ചേര്‍ന്ന് വയര്‍ലെസ് ലോകത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു.

വൈ-ഫൈ 6 (802.11 എഎക്സ്) ഡ്യുവല്‍ ബാന്‍ഡ് ഔട്ട്ഡോര്‍-ഇന്‍ഡോര്‍ ആക്സസ് പോയിന്റ്, ടെല്‍കോ ഗ്രേഡ് ക്ലൗഡ് എന്‍എംഎസ് പിന്തുണയുള്ള ബൃഹത്തായ സുരക്ഷാ ഫീച്ചറുകള്‍ (ഡബ്യുപിഎ3, ഐഇഇഇ 802.1എക്സ്, ഐഇഇഇ 802.11ഐ പോലുള്ള ഉയര്‍ന്ന സുരക്ഷിതത്വം നല്‍കുന്നവ)എന്നിവ ഉള്‍പ്പെട്ടതാണ് എച്ച്എഫ്സിഎല്‍ ഐഒ നെറ്റ്വര്‍ക്കിന്റെ പുതിയ ഉത്പന്ന ശ്രേണി. ഏറ്റവും പുതിയ ശ്രേണി ഔട്ട്ഡോര്‍ ഹോട്ട്സ്പോട്ടുകള്‍ക്കും പരിഹാരമാണ്. കണക്റ്റഡായിരിക്കേണ്ട ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആവശ്യമായ ഡാറ്റ സുരക്ഷയും ഉയര്‍ന്ന കണക്റ്റീവിറ്റി വേഗവും ലഭിക്കുന്നു.