മികച്ച പ്രകടനത്തിന് ഓഹരി സമ്മാനിച്ച് ഇന്‍ഫോസിസ്

Posted on: February 28, 2020

ബംഗളൂരു : സിഇഒ സലില്‍ പരേഖിന് 3.25 കോടി രൂപ മൂല്യമുള്ള ഓഹരി അനുവദിച്ച് ഇന്‍ഫോസിസ് സിഒഒ യി. ബി പ്രവീണ്‍ റാവുവിന് 58650 ഓഹരികളും അനുവദിച്ചിട്ടുണ്ട്. 5 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് 1.75 കോടി മതിപ്പുള്ള 353270 ഓഹരികളും മറ്റു 371 ജീവനക്കാര്‍ക്ക് 1,487,150 ഓഹരികളും നല്‍കും.

ലാഭം പെരുപ്പിച്ചു കാണിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് അന്വേഷണം നേരിടുന്നതിനിടെയാണ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ജീവനക്കാര്‍ക്ക് 5 കോടി ഓഹരികള്‍ നല്‍കാന്‍ 2019 ഏപ്രിലില്‍ ഇന്‍ഫോസിസ് ബോര്‍ഡ് തീരുമാനിച്ചത്. ജീവനക്കാര്‍ക്ക ഓഹരിവിഹിതം നല്‍കുന്ന പദ്ധതിക്ക് 1994 ലാണ് ഇന്‍ഫോസിസ് തുടക്കമിട്ടത്.

TAGS: Stock Market |