ജീവനക്കാര്‍ക്ക് ഇന്‍ഫോസിസ് ഓഹരി വിഹിതം

Posted on: October 26, 2019

ബംഗലുരു : മധ്യനിരയിലുള്ള 6949 ജീവനക്കാര്‍ക്ക് ഓഹരി വിഹിതം അനുവദിച്ച് ഇന്‍ഫോസിസ്. നവംബര്‍ 1 അടിസ്ഥാന തീയതിയായി നിര്‍ണയിച്ച് 5 രൂപ മുഖവിലയുള്ള 2,298,020 നിയന്ത്രിത ഓഹരികളാണു (റെസ്ട്രിക്ടഡ് സ്റ്റോക്ക് യൂണിറ്റ്‌സ്) നല്‍കുന്നത്. 4 തവണകളായി ഇത് കൈമാറും.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാര്‍ക്ക് 5 കോടി ഓഹരികള്‍ നല്‍കാന്‍ കഴിഞ്ഞ ഏപ്രിലില്‍ ഇന്‍ഫോസിസ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. എക്‌സ്പാന്‍ഡഡ് സ്റ്റോക്ക് ഓണര്‍ഷിപ്പ് പദ്ധതി പ്രകാരം കമ്പനിയുടെ 1.15 % ഓഹരിയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് ഓഹരിവിഹിതം നല്‍കുന്ന പദ്ധതിക്ക് 1994 ലാണ് ഇന്‍ഫോസിസ് തുടക്കമിട്ടത്.

TAGS: Infosys |