ഇന്‍ഫോസിസ് : സെബി അന്വേഷണം തുടങ്ങി

Posted on: October 24, 2019

ന്യൂഡല്‍ഹി : അക്കൗണ്ടിംഗ് ക്രമക്കേടുകള്‍വഴി ലാഭം പെരുപ്പിച്ചു കാട്ടുന്നെന്ന എത്തിക്കല്‍ എംപ്ലോയിസിന്റെ ആരോപണത്തെത്തുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഇടപാടുകളെക്കുറിച്ച് സെക്യൂരിറ്റീസ്സ ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സെബിയുടെ നടപടി. എത്തിക്കല്‍ എംപ്ലോയീസിന്റെ ആരോപണങ്ങള്‍ക്കു പുറമേ ആഭ്യന്തര ഓഹരി ഇടപാടുകളെ സംബന്ധിച്ചും സെബി അന്വേഷിക്കും.

സുപ്രധാന വിവരങ്ങള്‍ മറച്ചുവയ്ക്കുകയോ ഓഹരി ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നാണ് പ്രാഥമികമായി അന്വേഷിക്കുന്നത്. ഇതിനായി ഇന്‍ഫോസിസിന്റെ ട്രേഡിംഗ് വിവരങ്ങള്‍ സമാഹരിക്കാന്‍ വിവിധ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളോടു സെബി ആവശ്യപ്പെട്ടു. ആരോപണങ്ങളെത്തുടര്‍ന്നു 17 ശതമാനം ഇടിഞ്ഞ ഇന്‍ഫോസിസ് ഓഹരി ഇന്നലെ നില അല്‍പം മെച്ചപ്പെടുത്തി.

അതേ സമയം, ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസിലെ റോസെന്‍ ലോ ഫേം ഇന്‍ഫോസിസിനെതിരെ നിയമനനടപടികളാരംഭിച്ചു. നിക്ഷേപ സമൂഹത്തെ തെറ്റിദ്ധിരിപ്പിച്ചു കമ്പനി നേടിയ ലാഭം തിരികെപ്പിടിക്കുന്നതിനുള്ള നിയമനടപടികളിലേക്കു കടക്കുകയാണെന്നു റോസെന്‍ ലോ ഫേം പറഞ്ഞു.

TAGS: Infosys |