ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 12, 2019

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 166.54 പോയിന്റ് കുറഞ്ഞ് 37,104.28 പോയിന്റിലും നിഫ്റ്റി 52.90 പോയിന്റ് കുറഞ്ഞ് 10,982.80 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ് ബി ഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, അക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |