ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് 2029 കോടി രൂപ വരുമാനം

Posted on: August 10, 2019

കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ വരുമാനം നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം ക്വാർട്ടറിൽ 14 ശതമാനം വർധിച്ച് 2029 കോടി രൂപയായി. അറ്റാദായം 21 ശതമാനം വർധിച്ച് 24.7 കോടി രൂപയിലെത്തി.

ആശുപത്രികളുടെ വളർച്ച വരും വർഷം ഇരട്ട അക്കത്തിലെത്തുമെന്നും ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇന്ത്യ അടക്കം ഒൻപതു രാജ്യങ്ങളിലായി 25 ആശുപത്രികളും 115 ക്ലിനിക്കുകളും 231 ഫാർമസികളുമാണ് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിനുള്ളത്.