വിപ്രോ ഓഹരികള്‍ തിരികെ വാങ്ങുന്നത് 325 രൂപ നിരക്കില്‍

Posted on: April 17, 2019

ബംഗലുരൂ : വിപ്രോ ഓഹരി ഉടമകളില്‍ നിന്ന് 10,500 കോടി രൂപയുടെ ഓഹരികള്‍ മടക്കി വാങ്ങുന്നു. ഓഹരിയൊന്നിന് 325 രൂപ നിരക്കിലാണ് ബൈ- ബാക്ക്. ഓഹരി മടക്കി വാങ്ങല്‍ പ്രക്രിയയില്‍ കമ്പനിയുടെ പ്രൊമോട്ടോര്‍ കുടുംബവും പങ്കെടുക്കും.

മാര്‍ച്ചില്‍ അവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ കമ്പനി 2,493.9 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,800.8 കോടിയായിരുന്നു ലാഭം. 2018-19 സാമ്പത്തിക വര്‍ഷത്തെ മൊത്തം അറ്റാദായം 12.6 ശതമാനം ഉയര്‍ന്ന് 9,017.9 കോടി രൂപയായി.

TAGS: Wipro |