ഓഹരി വിപണിയില്‍ നഷ്ടം

Posted on: March 5, 2019


മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 39.23 പോയിന്റ് കുറഞ്ഞ് 36,024 പോയിന്റിലും നിഫ്റ്റി 13.45 പോയിന്റ് കുറഞ്ഞ് 10,850 പോയിന്റിലുമാണ് രാവിലെ 9:31 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടേഴ്‌സ്, പവര്‍ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ, ഹീറോമോട്ടോകോ, വിഡല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എല്‍ടി, ഐ ടി സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |