എസിസി : വില്പനയിലും ലാഭത്തിലും മികച്ച നേട്ടം

Posted on: February 7, 2019

കൊച്ചി : സിമന്റ്, റെഡി മിക്‌സഡ് കോണ്‍ക്രീറ്റ് നിര്‍മാതാക്കളായ എ സി സി ക്ക് വിറ്റുവരവിലും ലാഭത്തിലും 8 ശതമാനം വര്‍ധന. സിമന്റ് വില്പന 2018 ഡിസംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ 28.4 ദശലക്ഷം ടണ്ണായിരുന്നു. 2017-ല്‍ ഇതേ കാലയളവില്‍ 26.2 ദശലക്ഷം ടണ്ണായിരുന്നു വില്പന.

റെഡിമിക്‌സ് കോണ്‍ക്രീറ്റിന്റെ വില്പനയിലും 15 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2017 ജനുവരി-ഡിസംബര്‍ കാലയളവില്‍ 2.71 ദശലക്ഷം ക്യൂബിക് മീറ്ററായിരുന്ന വില്പന 3.16 ദശലക്ഷം ക്യൂബിക് മീറ്ററായി ഉയര്‍ന്നു.

വളര്‍ച്ചയിലെ പ്രധാന ഘടകം 5.9 ദശലക്ഷം ടണ്‍ ഉല്പാദന ശേഷിയുള്ള മധ്യപ്രദേശിലെ അമേഥ സിമന്റ് പ്ലാന്റാണെന്ന് എ സി സി മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ നീരജ് അഖൗരി പറഞ്ഞു.