ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റിന് അറ്റാദായം 304 കോടി

Posted on: February 1, 2019

കൊച്ചി : ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റ ലാഭം ഈ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 39 ശതമാനം ഉയര്‍ന്ന് 304 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 219 കോടി രൂപയായിരുന്നു.

2018 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ക്വാര്‍ട്ടര്‍ മൊത്ത വരുമാനം 32 ശതമാനം ഉയര്‍ന്ന് 1831 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 1389 കോടി രൂപയായിരുന്നു. കമ്പനിയുടെ വാഹന വായ്പ ആസ്തി 11 ശതമാനം ഉയര്‍ന്ന് 6240 കോടി രൂപയായി. മുന്‍ വര്‍ഷം ഇക്കാലയളവില്‍ 5607 കോടി രൂപയായിരുന്നു.

ഭവന വായ്പയിലൂടെ കമ്പനിയുടെ ആസ്തി 19 ശതമാനം ഉയര്‍ന്ന് 954 കോടിയും മറ്റു വായ്പകളിലുടെ കമ്പനിയുടെ ആസ്തി 27 ശതമാനം ഉയര്‍ന്ന് 451 കോടിയുമായി.