ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: August 14, 2017

മുംബൈ : അഞ്ച് ദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരിവിപണികൾ വീണ്ടും നേട്ടത്തിൽ. ഏഷ്യൻ വിപണികളിൽ സമ്മിശ്രപ്രതികരണമാണ് ദൃശ്യമാകുന്നത്.

ബിഎസ്ഇ സെൻസെക്‌സ് 157.44 പോയിന്റ് ഉയർന്ന് 31,371 പോയിന്റിലും നിഫ്റ്റി 58.55 പോയിന്റ് ഉയർന്ന് 9,769 പോയിന്റിലുമാണ് രാവിലെ 9.22 ന് വ്യാപാരം നടക്കുന്നത്.

അദാനി പോർട്ട്‌സ്, സിപ്ല, ടാറ്റാ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോപ്, കോൾ ഇന്ത്യ, എം & എം, പവർ ഗ്രിഡ്, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, എൻടിപിസി, അക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലീവർ, ലുപിൻ, ടാറ്റാ മോട്ടോഴ്‌സ്, എൽ & ടി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ, ഡോ. റെഡീസ്, എസ് ബി ഐ, ഭാരതി എയർടെൽ, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |