02
Thursday
May 2024
May 2024
ഫെഡറൽ ബാങ്കിന് 141.39 കോടി അറ്റാദായം
Posted on: July 18, 2015
കൊച്ചി : ഫെഡറൽ ബാങ്കിന് നടപ്പു ധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ (ഏപ്രിൽ – ജൂൺ) 141.39 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 220.23 കോടിയായിരുന്നു അറ്റാദായം. മൊത്തവരുമാനം മുൻവർഷം ഇതേകാലയളവിലെ 1,928.04 കോടിയിൽ നിന്ന് 2,107.09 കോടിയായി വർധിച്ചു.
വകയിരുത്തലുകൾ 22.08 കോടിയിൽ നിന്ന് 153.10 കോടിയായി. മൊത്ത നിഷ്ക്രിയ ആസ്തി 2.22 ശതമാനത്തിൽ നിന്ന് 2.59 ശതമാനമായി വർധിച്ചു. അറ്റ നിഷ്ക്രിയ ആസ്തി 0.68 ശതമാനത്തിൽ നിന്ന് 0.98 ശതമാനമായി. ഇന്ത്യയിലേക്കുള്ള എൻആർഐ റെമിറ്റൻസിന്റെ 9 ശതമാനം ഫെഡറൽ ബാങ്കിന്റെ വിഹിതമാണ്. ബാങ്കിന്റെ രണ്ടാമത്തെ പ്രതിനിധി ഓഫീസ് വൈകാതെ ദുബായിൽ തുറക്കും.
TAGS: Federal Bank | Federal Bank Q 1 2015-16 |
News in this Section
Trending News