കെഎസ് യുഎം ഐഎഫ്എസ്സിഎ ധാരണാപത്രം ഒപ്പിട്ടു

Posted on: July 27, 2023

കൊച്ചി : ഫിന്‍ടെക് കമ്പനികള്‍ക്കു മികച്ച സഹകരണം വാഗ്ദാനം ചെയ്യുന്നതിനായി കേരസ്റ്റാര്‍ട്ടപ്പ് മിഷനും ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ എഫ്എസ്സിഎ)യുമായി ധാരണാപത്രം ഒപ്പിട്ടു. ഐഎഫ്എ
സിഎയുടെ വിവിധ പദ്ധതികളുമായി സഹകരിക്കാനും ധനസഹായം ആഗോളവാണിജ്യബന്ധം എന്നിവ ഉപയോഗപ്പെടുത്താനും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കു സാധിക്കും.

കളമശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണില്‍ നടന്ന ചടങ്ങില്‍ കെഎസ് യുഎംസിഇഒ അനൂപ് അംബിക, ഐഎഫ്എസ്സിഎ ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ ജോസഫ് കോശി എന്നിവര്‍ ധാരണാപത്രം
കൈമാറി. ധാരണാപത്രത്തിലൂടെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐഎഫ്എസ്സിഎയില്‍ നിന്നു സാങ്കേതിക ഉപദേശം നേടാന്‍ സാധിക്കും. ഐഎഫ്എസ് സിഎയുടെ ഉഭയകക്ഷി ധാരണ പ്രകാരമുള്ള വിദേശ ഫിന്‍ടെക് റെഗുലേറ്റിംഗ് സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്താനും സാധിക്കും.

ഐഎഫ്എസ്സിഎയുടെ ഫിന്‍ടെക് ധനസഹായ പദ്ധതിയിലേക്കും നിശ്ചിത യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടാനും സഹായം ലഭിക്കും. ഇതിനു പുറമെ ആഗോളതലത്തിലുള്ള ഫിന്‍ടെക് ഇവന്റുകള്‍, ഗ്ലോബല്‍ ഹാക്കണുകള്‍, വിജ്ഞാന പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരവുമുണ്ടാകും.

ഐഎഫ്എസ് സിഎയുടെ ആസ്ഥാനമായ ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയില്‍ നടക്കുന്ന സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരവും കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭികേരളത്തിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമാണ് ധാരണാപത്രത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് അനൂപ് അംബിക പറഞ്ഞു. ആഗോള ഫിന്‍ടെക് രംഗത്തെ പുതിയ സാധ്യതകള്‍, പ്രവണതകള്‍, അനുഭവപരിചയം എന്നിവ മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.