റേസിംഗ് പ്രേമത്തില്‍ തുടങ്ങി മോട്ടോര്‍സൈക്കിള്‍ അക്‌സസറീസ് ഉത്പ്പാദന രംഗത്തേക്ക്; അഞ്ച് മലയാളി യുവ സംരംഭകരുടെ ഇന്ത്യന്‍ വിജയഗാഥ

Posted on: April 21, 2023

കൊച്ചി: കോളേജ് കാലത്തെ മോട്ടോര്‍സൈക്കിള്‍ റേസിംഗ്, സാഹസിക റൈഡിംഗ് അഭിനിവേശത്തില്‍ തുടങ്ങി ഇന്ത്യയിലെ മുന്‍നിര മോട്ടോര്‍സൈക്കിള്‍ അക്‌സസറീസ് വില്പ്പനക്കാരും 40ലേറെ രാജ്യങ്ങളില്‍ വിതരണക്കാരുമായി മാറിയ അഞ്ച് യുവ സംരംഭകര്‍ പുതിയ വിജയഗാഥകള്‍ തീര്‍ത്ത് ഉത്പ്പാദന രംഗത്തേക്കും ചുവട് വയ്ക്കുന്നു. പ്രൊഫഷനല്‍ റേസിംഗ്, സ്റ്റണ്ട് ഷോ, സാഹസിക റൈഡിംഗ്, ടൂറിംഗ്, പരിശീലനം എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മോട്ടോര്‍സൈക്കിള്‍ റേസിംഗ് അനുഭവ സമ്പത്തുള്ള മുര്‍ഷിദ് ബഷീര്‍, വിനു വി.എസ്, അനു വി.എസ്, ഷിഹാസ്, മഹേഷ് വി.എം എന്നീ ആദ്യ തലമുറ സംരംഭകര്‍ ചേര്‍ന്നാണ് തൃശൂര്‍ ആസ്ഥാനമായി 2014ലാണ് ബാന്‍ഡിഡോസ് ഗ്രൂപ്പിനു തുടക്കമിട്ടത്.

ബാന്‍ഡിഡോസ് പിറ്റ്‌സ്റ്റോപ്പ് എന്ന പേരില്‍ മോട്ടോര്‍സൈക്കിള്‍ ഗിയറുകളുടേയും അക്‌സസറികളുടെ റീട്ടെയ്ല്‍ സ്റ്റോറിലായിരുന്നു തുടക്കം. വൈകാതെ ഓണ്‍ലൈന്‍ സ്റ്റോറും തുടങ്ങി. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇന്ത്യയിലുടനീളം നിരവധി ഉപഭോക്താക്കളെ നേടിയ കമ്പനി അക്‌സസറികളുടെ മൊത്തവിതരണത്തിലേക്കും വൈകാതെ പ്രവേശിച്ചു. ചുരുങ്ങിയ കാലം കൊണ്ട് മിഡ് റേഞ്ച്, പ്രീമിയം മോട്ടോര്‍സൈക്കിള്‍ അക്സസറികളുടെ ഇന്ത്യയിലെ മുന്‍നിര വില്പ്പന കേന്ദ്രമായി ബാന്‍ഡിഡോസ് മാറി. ഇപ്പോള്‍ ഗുണമേന്മയുള്ള ഏറ്റവും പുതിയ അക്‌സസറികളുടെ ഉല്‍പ്പാദനത്തിനാണ് ഇവര്‍ തുടക്കമിട്ടിരിക്കുന്നത്. മെറ്റല്‍വേഴ്‌സ് എന്ന പേരിലുള്ള ഇവരുടെ പുതിയ മാനുഫാക്ചറിങ് യൂണിറ്റ് കോയമ്പത്തൂരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

യാതൊരു ബിസിനസ് പശ്ചാത്തലവുമില്ലാത്ത അഞ്ചു പേരില്‍ നിന്ന് തുടങ്ങിയ സംരംഭം ഇന്ന് 300 ജീവനക്കാരോടെ ഇന്ത്യയിലെ മുന്‍നിര മോട്ടോര്‍സൈക്കിള്‍ അക്‌സസറീസ് വില്പ്പന കമ്പനികളിലൊന്നാണ്. 2025ഓടെ ഇന്ത്യയിലുടനീളം സാന്നിധ്യം ശക്തമാക്കുന്നതിനു പുറമെ വിദേശ വിപണിയിലും ചുവടുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് ബാന്‍ഡിഡോസ് ഗ്രൂപ്പ് ഫൗണ്ടര്‍ ഡയറക്ടറും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ മുര്‍ഷിദ് ബഷീര്‍ പറഞ്ഞു.

റൈഡര്‍മാര്‍ക്ക് സ്വന്തമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന തനത് ഡിസൈനുകളും കസ്റ്റമൈസ് ചെയ്ത അക്സസറികളുമാണ് മെറ്റല്‍വേഴ്‌സ് നിര്‍മിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ രാജ്യാന്തര വിപണയിലേക്കുള്ള കയറ്റുമതിയും ലക്ഷ്യമിടുന്നു. റൈഡര്‍മാരുടെ സുരക്ഷയ്ക്കൊപ്പം മോട്ടോര്‍സൈക്കിളുകളുടെ സുരക്ഷ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രീമിയം ഗുണനിലവാരമുള്ള അക്സസറികള്‍ നിര്‍മിക്കുന്നതിലാണ് മെറ്റല്‍വേഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

”സുരക്ഷിതത്വത്തിനും പ്രീമിയം ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന വിപണികളെ ലക്ഷ്യമിട്ടാണ് ഉത്പ്പാദനം. രാജ്യാന്തര വിപണിയിലേക്കുള്ള കയറ്റുമതിയും പദ്ധതിയിലുണ്ട്. മോട്ടോര്‍സൈക്കിള്‍ റേസിംഗ് രംഗത്തെ അനുഭവപരിചയവും പ്രീമിയം ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങളോടുള്ള അഭിനിവേശവുമാണ് മറ്റുള്ളവരില്‍ നിന്ന് തങ്ങളെ വ്യത്യസ്തരാക്കുന്നത്,” ബാന്‍ഡിഡോസ് ഗ്രൂപ്പ് സിഇഒ ശരത് സുശീല്‍ പറഞ്ഞു.

”നൂതന സംവിധാനങ്ങളുള്ള റിസര്‍ച് ആന്റ് ഡെലവപ്‌മെന്റ് വിഭാഗമാണ് മെറ്റവേഴ്‌സിന്റെ ഏറ്റവും വലിയ സവിശേഷത. വിപണിയിലെത്തുന്ന ഏറ്റവും പുതിയ മോട്ടോര്‍സൈക്കിളുകളില്‍ ഓരോ മോഡലിനും സവിശേഷമായ ഡിസൈനുകള്‍ വികസിപ്പിക്കുന്നതിനുള്ള വൈദഗ്ധ്യം മെറ്റല്‍വേഴ്‌സിനുണ്ട്. റൈഡര്‍മാരുടെ മുന്‍ഗണനകള്‍ക്കനുസരിച്ച് ബൈക്കുകള്‍ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനും ഇത് സഹായിക്കുന്നു,” ബാന്‍ഡിഡോസ് ഗ്രൂപ്പ് സിഒഒ അരുണ്‍ വാസുദേവന്‍ പറഞ്ഞു.

നൂതന സംവിധാനങ്ങളുള്ള റിസര്‍ച് ആന്റ് ഡെലവപ്‌മെന്റ് വിഭാഗവും മെറ്റല്‍വേഴ്‌സിനുണ്ട്. വിപണിയിലെത്തുന്ന ഏറ്റവും പുതിയ മോട്ടോര്‍സൈക്കിളുകളില്‍ ഓരോ മോഡലിനും സവിശേഷമായ ഡിസൈനുകള്‍ വികസിപ്പിക്കുന്നതിനുള്ള വൈദഗ്ധ്യം മെറ്റല്‍വേഴ്‌സിനെ വേറിട്ടു നിര്‍ത്തുന്നു. റൈഡര്‍മാരുടെ മുന്‍ഗണനകള്‍ക്കനുസരിച്ച് ബൈക്കുകള്‍ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനും ഇത് അവരെ പ്രാപ്തരാക്കുന്നു.