ചൂട് തടയുന്ന ഗ്ലാസ് ജനലുകളുമായി ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ്

Posted on: March 31, 2023

കൊച്ചി: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളിലേയും മറ്റ് കെട്ടിടങ്ങളിലേയും ചൂട് കുറയ്ക്കാനും അതിലൂടെ ഊര്‍ജ ഉപഭോഗം നിയന്ത്രിക്കാനും കഴിയുന്ന പ്രത്യേക ഇനം ചില്ല് ജനലുകള്‍ വികസിപ്പിച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ യെസ് വേള്‍ഡ് ജനശ്രദ്ധ ആകര്‍ഷിക്കുന്നു.

ഇരട്ട പാളികളുള്ള ഗ്ലാസും സാന്‍ഡ്വിച്ച് ഗ്ലാസും ഉള്‍പ്പെടുന്ന ഈ ഉത്പന്നത്തില്‍ സൂര്യതാപത്തെ തടയുന്നതില്‍ പേറ്റന്റ് നേടിയ പ്രത്യേക ഇനംമെറ്റീരിയസ് ഉപയോഗിച്ചുള്ള പാളിയുണ്ടാകും. സൂര്യതാപം
കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിനെ ഇത് തടയുകയും ഊര്‍ജ ഉപഭോഗം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

ബ്ലോക് ചെയിന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് ടെക് സ്റ്റാര്‍ട്ടപ്പാണ് യെസ് വേള്‍ഡ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അന്തരീഷത്തിലെ കാര്‍ബണിന്റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആഗോളതലത്തില്‍ ഹരിത സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനാണ്‍
ലക്ഷ്യം വയ്ക്കുന്നതെന്നു കമ്പനി പ്രൊമോട്ടറും സിഇഒയുമായ സന്ദീപ് ചൗധരി പറഞ്ഞു.