വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായ പദ്ധതിയുമായി എലൈറ്റ് ഫുഡ്‌സ്

Posted on: March 22, 2023

കൊച്ചി : വനിതാ സംരംഭകര്‍ക്ക് സഹായമേകാന്‍ ‘സ്‌കെയില്‍ യുവര്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതിയുമായി കേരളം ആസ്ഥാനമായ എലൈറ്റ് ഫുഡ്‌സ് ആന്‍ഡ് ഇന്നവേഷന്‍ ഗ്രൂപ്പ്. രാജ്യത്താകമാനമുള്ള വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകരിലെ അര്‍ഹരായവര്‍ക്ക് സാമ്പത്തിക വ്യവസായ പിന്തുണ ലഭ്യമാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എലൈറ്റ് ഗ്രൂപ്പ്‌ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ടി.ആര്‍. രഘുലാലിന്റെ സ്വപ്നപ
ദ്ധതിയാണിത്.

ക്യാംപെയ്‌നിന്റെ ഭാഗമായി പത്ത് ക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളതും വനിതകള്‍ക്ക് 51 ശതമാനത്തി
ലേറെ ഉടമസ്ഥതയുള്ളതുമായ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനാണ് കമ്പനിപദ്ധതിയിടുന്നത്. മൂലധന ഫണ്ടിംഗ് ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് തെരഞെഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുക. ഏപ്രില്‍ പത്ത് വരെ ക്യാംപെിലേക്ക് അപേക്ഷിക്കാം. ടീം, വിപണി സാധ്യത, ബിസിനസ് മോഡല്‍, സാമൂഹിക ആഘാതം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളാണ് തെരഞെഞ്ഞെടുപ്പ് മാനദണ്ഡം, വിവിധ വ്യവ
സായ മേഖലയില്‍ നിന്നുള്ള വിദഗ്ധരുടെ പാനലിന്റെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പ്
പ്രക്രിയ നടക്കുക.

‘വനിതാ സംരംഭകരുടെ വളര്‍ച്ചയ്ക്കും, അവരുടെ സ്വപ്നസാക്ഷാത്കാരത്തിനുമായി അര്‍ഹിക്കുന്ന സ
ഹായവും, പിന്തുണയും ഉറപ്പാക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് എലൈറ്റ് ഫുഡ്‌സ് ആന്‍ഡ് ഇന്നവേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ദനേസാ രഘുലാല്‍പറഞ്ഞു.

അര്‍ഹിച്ച പിന്തുണ ലഭിക്കാതിരുന്ന അനേകം വനിതാ സംരംഭകര്‍ക്ക്കൃത്യമായ നിക്ഷേപങ്ങളിലൂടെയും പങ്കാളിത്തത്തിലൂടെയും മികച്ച സഹായം ലഭ്യമാക്കി അവരുടെ വളര്‍ച്ചയ്ക്കും അതുവഴി വ്യാവസായിക മേഖലയില്‍ ഒരു പുത്തന്‍ നിരയെയും സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി http://www.eliteconnect.info സന്ദര്‍ശിക്കുക

 

TAGS: Elite Foods |