അള്‍സേര്‍വ് എല്‍ഡര്‍ കെയര്‍ സ്റ്റാര്‍ട്ടപ്പ് സേവനം കൊച്ചിയിലും

Posted on: October 6, 2021

കൊച്ചി : പ്രായമായവര്‍ക്കായി ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് ഇതര ലിവിംഗ് സര്‍വീസ് ദാതാക്കളായ അള്‍സേര്‍വ് ടെക് സ്റ്റാര്‍ട്ടപ്പ് സേവനം ഇനി കൊച്ചിയിലും. ചെന്നൈ ആസ്ഥാനമായി സ്ഥാപിതമായ അല്‍സെര്‍വിന്റെ ആദ്യ ഘട്ട വികസനത്തിന്റെ ഭാഗമായാണ് കൊച്ചിയില്‍ സേവനം ആരംഭിച്ചത്.

വീടുകള്‍ കേന്ദ്രീകരിച്ച് പ്രായമായവര്‍ക്കായി സേവനങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അള്‍സേര്‍വ് വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്. നിലവില്‍ 750 ലേറെ കുടുംബങ്ങളാണ് അള്‍സേര്‍വിന്റെ ഹോം കെയര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. സേഫ്റ്റി & സെക്യൂരിറ്റി, ഹൗസ് കീപ്പിംഗ് & മെയിന്റനന്‍സ്, ഫുഡ് & കാറ്ററിംഗ്, ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ & കണ്‍സേര്‍ജ് സേവനങ്ങളാണ് അള്‍സേര്‍വ് ലഭ്യമാക്കുന്നത്.

കോവിഡ് – 19 നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഹൗസ് കീപ്പിംഗ് ആന്‍ഡ് മെയിന്റനന്‍സ് , ഹെല്‍ത്ത് കെയര്‍ ആന്‍ഡ് മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും തുടക്കത്തില്‍ കൊച്ചിയില്‍ ലഭ്യമാവുക. നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിനൊപ്പം എല്ലാ സേവനങ്ങളും കൊച്ചിയിലും ലഭിക്കും. കൊച്ചിയില്‍ ഇരുപതിലേറെ വെണ്ടര്‍മാരുമായി അള്‍സേര്‍വ് പങ്കാളിത്തം ഉറപ്പാക്കി കഴിഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് വീടുകള്‍ കേന്ദ്രീകരിച്ചുള്ള ആരോഗ്യ പരിരക്ഷണം, ഹോം മെയിന്റനന്‍സ്, സാനിറ്റൈസേഷന്‍, ശുചീകരണം, പെസ്റ്റ് കണ്‍ട്രോള്‍ സേവനങ്ങളാകും തുടക്കത്തില്‍ നല്‍കുക. വരും ആഴ്ചകളില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കും.

കോവിഡ് -19 പ്രതിസന്ധി ആരംഭിച്ച ശേഷം അള്‍സേര്‍വ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 500 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്നൂറിലേറെ ഉപഭോക്താക്കള്‍ക്ക് കോവിഡ് ദുരിതാശ്വാസം എത്തിക്കാനും അള്‍സേര്‍വിന് കഴിഞ്ഞു. ആധുനിക കുടുംബത്തിന് എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ അള്‍സേര്‍വ് പ്രൈം സേവനങ്ങള്‍ അവതരിപ്പിച്ചു. കൂടാതെ കോവിഡ് കെയര്‍, അള്‍സേര്‍വ് സേഫ് അറ്റ് ഹോം പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

കോവിഡ് പോസിറ്റിവായ പ്രായമായ വ്യക്തികള്‍ക്ക് വേണ്ടിയുള്ളതാണ് കോവിഡ് കെയര്‍. ഭക്ഷണം, പലവ്യഞ്ജനം, മരുന്ന്, നഴ്സ് , കെയര്‍ടേക്കര്‍ സേവനം എന്നിവ ലഭ്യമാക്കല്‍, ഓക്‌സിജന്‍ സപ്പോര്‍ട്ട്, മറ്റ് മെഡിക്കല്‍ സേവനങ്ങള്‍ എന്നിവ വയോധികര്‍ക്ക് ലഭ്യമാക്കിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തിലാണ് അള്‍സേര്‍വ് സേഫ് അറ്റ് ഹോം പദ്ധതി പ്രഖ്യാപിച്ചത്. പോസ്റ്റ് കോവിഡ് ഐസൊലേഷന്‍ ഘട്ടത്തില്‍ പ്രൊഫഷണല്‍ രീതിയിലുള്ള ഡീപ്പ് ക്‌ളീനിംഗ്, അണുനശീകരണം, സാനിട്ടയിസേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുകയായിരുന്നു ഇതിലൂടെ നടപ്പാക്കിയത്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അടുത്തിടെ അണ്ഡത്തിയ പഠനത്തില്‍ രാജയത്തിന് ഏറ്റവും കൂടുതല്‍ വയോധികരുള്ളത് കേരളത്തിലാണ്, 16.5 ശതമാനം. ന്യായമായ നിരക്കില്‍ എല്ലാ സേവനങ്ങളും വീടുകളില്‍ ലഭിക്കും എന്നതാണ് അള്‍സേര്‍വ് സേവനങ്ങളുടെ പ്രത്യേകതയെന്ന് ഓണം ഘട്ട വിപുലീകരണം പ്രഖ്യാപിച്ച് കൊണ്ട് അള്‍സേര്‍വ് സഹ സ്ഥാപകനും ഡയറക്ടറുമായ ജഗദീഷ് രാമമൂര്‍ത്തി പറഞ്ഞു. അടുത്ത വര്‍ഷത്തോടെ കൊച്ചിയില്‍ അഞ്ഞൂറിലേറെ കുടുംബങ്ങള്‍ക്ക് സേവനം എത്തിക്കുക എന്നതാണ് അള്‍സേര്‍വ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.