മലയാളി ഇ-കോമേഴ്സ് സ്റ്റാര്‍ട്ട് അപ്പ് ഡയഗണ്‍ കാര്‍ട്ട് വിപുലീകരണത്തിനൊരുങ്ങുന്നു

Posted on: June 18, 2021

കൊച്ചി : ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് ഒരു ലക്ഷം രൂപ മൂലധനവുമായി വിര്‍ച്വല്‍ ഓഫിസില്‍ പ്രവര്‍ത്തനം ആരംഭിച്ച് വിപണി കീഴടക്കിയ മലയാളി ഇ-കൊമേഴ്സ് സ്റ്റാര്‍ട്ട്അപ്പ് ഡയഗണ്‍ കാര്‍ട്ട് diaguncart.com വിപുലീകരണത്തിനൊരുങ്ങുന്നു. രാജ്യത്തെ ഇ കോമേഴ്സ് വിപണിയുടെ ഏറിയ പങ്കും കയ്യാളുന്നത് വന്‍കിട ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ ആണെന്നിരിക്കെ ഈ കോവിഡ് കാലഘട്ടത്തില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അരലക്ഷത്തിലധികം സംതൃപ്ത ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ ഡയഗണ്‍ കാര്‍ട്ടിനായി. ഒരു വര്‍ഷം കൊണ്ട് 100മില്യണ്‍ വിറ്റുവരവ് നേടിയ ഈ മലയാളി ഇ-കോമേഴ്സ് സ്റ്റാര്‍ട്ടപ്പ് സ്വന്തമായി വിതരണ ശൃംഘല സൃഷ്ടിച്ചുകൊണ്ട് ഇ കോമേഴ്സ് രംഗത്ത് സാന്നിധ്യം ശക്തമാക്കാനൊരുങ്ങുകയാണ്.

‘ആദ്യഘട്ടമെന്ന നിലയില്‍ കേരളത്തിലാകും ഡയഗണ്‍കാര്‍ട്ട്‌ഡെലിവറി നെറ്റ് വര്‍ക്ക് ആരംഭിക്കുക. തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി 2000ത്തോളം തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുക. സ്വന്തമായി ഡെലിവറി നെറ്റ്വര്‍ക്ക് ആരംഭിക്കുകവഴി പ്രതിമാസ വിറ്റുവരവ് 10 കോടി രൂപയിലെത്തിക്കാനാണ് ഈ മലയാളി സ്റ്റാര്‍ട്ട്അപ്പ് ലക്ഷ്യം വെക്കുന്നത്.’ ഡയഗണ്‍കാര്‍ട്ട് സിഇഒ ജിജി ഫിലിപ്പ് വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് മൂന്ന് രൂപ മുതല്‍ മാസ്‌കുകള്‍, സാനിറ്റൈസര്‍ തുടങ്ങിയ കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍, കൃഷി അനുബന്ധ ഉല്‍പ്പന്നങ്ങള്‍, സ്‌പോര്‍ട്‌സ്, ബ്യുട്ടികെയര്‍ ഉല്‍പ്പന്നങ്ങള്‍, മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തിച്ചതോടെ തുടക്കം മുതലേ ഈ പുതിയ സ്റ്റാര്‍ട്ട്അപ്പ് ശ്രദ്ധനേടി. അന്താരാഷ്ട്ര എയര്‍ലൈനുകളായ ഇത്തിഹാദ് എയര്‍വേസ്, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് എന്നിവര്‍ക്ക് ഇന്ത്യയില്‍ കോവിഡ് എസ്സെന്‍ഷ്യല്‍സ് വിതരണം ചെയ്യുന്നതും ഈ മലയാളി സ്റ്റാര്‍ട്ടപ്പാണ്.

നിലവില്‍ കേരളത്തിനകത്തും പുറത്തുമായി സ്പീഡ് പോസ്റ്റുകള്‍, കൊറിയര്‍ സര്‍വീസുകള്‍ എന്നിവ വഴിയാണ് ഡയഗണ്‍ കാര്‍ട്ടിന്റെ വിതരണം. എന്നാല്‍ ഈ വിതരണ സമ്പ്രദായത്തിലെ ന്യൂനതകള്‍ പരിഹരിച്ച് സേവനം മെച്ചപ്പെടുത്തികൊണ്ട് .രാജ്യത്തെ ഏറ്റവും മികച്ച ഇ കോമേഴ്സ് സ്റ്റാര്‍ട്ടപ്പുകളില്‍ മുന്‍നിരയില്‍ എത്തുക എന്നതാണ് ഡയഗന്‍ കാര്‍ട്ട് ലക്ഷ്യമിടുന്നത്.