സൈബര്‍പാര്‍ക്കില്‍ അഞ്ച് കമ്പനികള്‍കൂടി ; 65 പേര്‍ക്ക് തൊഴില്‍ ലഭിക്കും

Posted on: June 12, 2021

കോഴിക്കോട് : കോവിഡ് പ്രതിസന്ധി ഘട്ടത്തിലും കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങുന്നത് അഞ്ച് കമ്പനികള്‍. ഈ കമ്പനികളിലായി 65 പേര്‍ക്ക് തൊഴില്‍ ലഭിക്കും. മാര്‍ച്ചില്‍ നാല് പുതിയ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഐ.ടി. മേഖലയിലുള്ളവര്‍ വീട്ടിലിരുന്ന് ജോലി എന്ന സമ്പ്രദായത്തിലേ
ക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് സൈബര്‍ പാര്‍ക്കില്‍ കൂടുതല്‍ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. മാര്‍ച്ചില്‍ ഇലുസിയ ലാബ്, കോഡിലാര്‍ ടെക്‌നോളജീസ്, അല്‍ഗോറെ ടെക്‌നോളജീസ്, ബി പ്രാക്ട് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് എന്നിവയാണ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

നിര്‍മിതബുദ്ധി, ഓമൈന്‍ഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, മെഷീന്‍ ലേണിംഗ് എന്നിവയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വിജ്ഞാനസവനങ്ങളാണ് ഇ ലൂസിയ ലാബ് പ്രദാനംചെയ്യുന്നത്. ഉപഭോക്ത്യ സേവന രംഗത്തും ഇ-കൊമേഴ്‌സ് വിഭാഗത്തിലുമാണ് കോഡിലാര്‍ പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ സൊല്യൂഷനാണ് അല്‍ഗോയുടെ പ്രവര്‍ത്തനമേഖല. വിവിധ കമ്പനികള്‍ക്കുള്ള സോഫ്റ്റ് വെയര്‍ സേവനങ്ങളാണ് ബി പ്രാക്ട് നല്‍കുന്നത്.

അടുത്ത മാസത്തോടെ അഞ്ച് കമ്പനികള്‍ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സന്നദ്ധത അറി
യിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ. ജോണ്‍ എം തോമസ് അറിയിച്ചു. 2017-ല്‍ നാല് കമ്പനികളുമായി പ്രവര്‍ത്തനമാരംഭിച്ച സൈബര്‍ പാര്‍ക്കില്‍ ഇന്ന് 58 കമ്പനികളുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം 20-ഓളം കമ്പനികള്‍ പ്രവര്‍ത്തനമാ
രംഭിച്ചു. ഇന്‍ക്യുബേറ്റര്‍ കൂടിയായ മൊബൈല്‍ 10 എക്‌സിന്റെ മികവിന്റ കേന്ദ്രത്തിലേതുകൂടി കണക്കാ
ക്കുമ്പോള്‍ 98 കമ്പനികളാണ് സെബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. 850 -ഓളം ജീവനക്കാര്‍ ഈ കമ്പനി
കളില്‍ ജോലി ചെയ്യുന്നു.

 

TAGS: Cyber Park |