എടത്തല കെ.എം.ഇ.എ എന്‍ജിനീയറിംഗ് കോളജില്‍ ഇയന്ത്ര റോബോട്ടിക്സ് ലാബ്

Posted on: June 11, 2021

ആലുവ : ഐ.ഐ.ടി. ബോംബയുടെ വിദൂരസെന്ററായ എടത്തല കെ.എം.ഇ.എ. എന്‍ജിനീയറിംഗ് കോളേജില്‍ ഇയന്ത്ര റോബോട്ടിക്‌സ് ലാബ് ആരംഭിച്ചു.

ഐ.ഐ.ടി. ബോംബെ ഇയന്‍ ലാബിന്റ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫ.കവി ആര്യ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം നിര്‍വഹിച്ചു. റോബോട്ടിക്‌സ് വിദ്യാഭ്യാസത്തിന്റ നൂതന ആശയങ്ങള്‍ വിദ്യാര്‍ഥികളില്‍ എത്തിക്കുക എന്നതാണ് ഇയന്ത്ര ലാബിന്റ ലക്ഷ്യം.

കോളേജ് ഡയറക്ടര്‍ ഡോ. ടി.എം. അമര്‍ നിഷാദ, വൈസ് പ്രിന്‍സിപ്പല്‍ ഡോയ രേഖലക്ഷ്മണന്‍, ഡോ. സി.പി. സംഗീത, സി.കെ.ല, വസുദേവ എസ്. മല്ലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.