സംരംഭക പരിശീലനം : ജി ടേസ്റ്റ് ആപ്പും എസ് എസ് വി കോളജുമായി ധാരണ

Posted on: March 5, 2021

വളയന്‍ചിറങ്ങര: വിദ്യാര്‍ഥികളില്‍ സംരംഭകത്വം പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീശങ്കര വിദ്യാപീഠം കോളേജും സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഗര്‍ഗ എം കൊമേഴ്സിന്റെ ജി ടേസ്റ്റ് ആപ്പും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പദ്മ, മാനേജര്‍ പ്രൊഫ. എസ്.കെ. കൃഷ്ണന്‍, ജി ടേസ്റ്റ് ആപ്പ് ഫൗണ്ടര്‍ ഉണ്ണികൃഷ്ണന്‍ വി.കെ. എന്നിവര്‍ സംസാരിച്ചു.

‘സ്‌കില്‍ വൈബ്സ്’ പദ്ധതി പ്രകാരം വിദ്യാര്‍ഥികളെ കോളേജ് തലത്തില്‍ തന്നെ തിരഞ്ഞെടുത്ത് പഠനത്തോടൊപ്പം അവര്‍ക്ക് സംരഭകത്വ പരിശീലനം നല്‍കി അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം സൗജന്യമാണ്.