ഐ ആര്‍ സി ടി സി യുമായി സഹകരിച്ചു അഭി ബസ് .കോം ബസ് ബുക്കിങ്ങിനായി പുതിയ സംരംഭം ആരംഭിക്കുന്നു

Posted on: March 2, 2021


ഇന്ത്യയിലെ ഏറ്റവും വലിയ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടുറിസം കോര്‍പറേഷനുമായി സഹകരിച്ചുകൊണ്ട് ബസ്ടിക്കറ്റിംഗ് മേഖലയില്‍ പുത്തന്‍ കാല്‍വെപ്പിന് ഒരുങ്ങുകയാണ് അഭിബസ് .കോം .ബസ് ടിക്കറ്റിംഗ് മേഖലയിലെ അതികായന്മാരായ അഭിബസ് .കോം ഇന്ത്യന്‍ റയില്‍വേയുമായി സഹകരിച്ചു കൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ നിരവധി ഉപഭോക്താക്കള്‍ക്ക് അനായാസമായി ബസ് ബുക്കിംഗ് നടത്താനാവും .

അഭി ബസ് .കോം സൈറ്റിനും അപ്ലിക്കേഷനുകള്‍ക്കും മുന്‍പേ തന്നെ ഓണ്‍ലൈന്‍ പാസ്സെഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിച്ച് കൊണ്ടുതന്നെ 45 ദശലക്ഷം ഉപഭോക്താക്കളെ നേടിയിട്ടുണ്ട് . ദിനംപ്രതി 9ലക്ഷം ട്രെയിന്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ റയില്‍വേയുമായി സഹകരിക്കുക കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ അഭിബസ് .കോമിനെ സഹായിക്കും .ഈ പങ്കാളിത്തം വഴി irctc ക്ക് ഒരുലക്ഷം പുതിയ ബസ് റൂട്ടുകളുടെ വിവരങ്ങള്‍ ലഭിക്കും ,കൂടാതെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസരണം സ്ലീപ്പര്‍ /നോണ്‍ സ്ലീപ്പര്‍, എ സി /നോണ്‍ എ സി ബസുകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓപ്ഷനുകളും ലഭിക്കുന്നു .ട്രെയിന്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ ആണെങ്കില്‍ അതേ സൈറ്റ് ല്‍ നിന്നുതന്നെ ബസ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നതുവഴി ഉപഭോക്താക്കള്‍ക്ക് അനായാസമായി മറ്റു യാത്രാ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സധിക്കുന്നു .

‘ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് അവരുടെ യാത്രാ ആവശ്യങ്ങള്‍ ,പ്രത്യേകിച്ച് ബസ് യാത്രകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു .കഴിഞ്ഞ 13വര്‍ഷമായി ഇന്ത്യയിലെ ഓരോ സംസഥാനത്തും വ്യാപകമായി സ്വകാര്യ ,സര്‍ക്കാര്‍ ബസ് റഓപ്പറേറ്റര്‍മാരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.

irctc യുമായുള്ള പങ്കാളിത്തം അഭി ബസിനെ ഗണ്യമായി വളരാന്‍ സഹായിക്കുന്നതിനൊപ്പം ഉപയോക്താക്കള്‍ക്ക് യാത്രാ എവിടെ തുടങ്ങും അവസാനിക്കും എന്നതിനെക്കുറിച്ചും തുടര്‍ന്നും മറ്റു യാത്രാ മാര്‍ഗങ്ങള്‍ ഉണ്ടോ എന്നതിനെക്കുറിച്ചും അറിയുവാന്‍ സഹായിക്കും. യാത്രക്കാര്‍ വഴിയില്‍ ആവേണ്ട അവസ്ഥ വരില്ലെന്ന് ചുരുക്കം .ലളിതമായ പണംഅടക്കല്‍ രീതിയാണ് മറ്റൊരു സവിശേഷത ‘അഭി ബസ് ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസര്‍ ശശാങ്ക കൂണാ പറയുന്നു.

TAGS: Abhibus.com |