വെല്ലുവിളികൾ അവസരമാക്കണം : കെ എം എ സ്റ്റാർട്ട് കോൺ

Posted on: January 23, 2021

കൊച്ചി : സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി പുതിയ മേഖലകളിലേക്ക് കടക്കാന്‍ യുവാക്കള്‍ തയ്യാറാകണമെന്നും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരണമെന്നും റിയാഫി ടെക്‌നോളജീസ് സഹ സ്ഥാപകനും സി.ഇ.ഒ.യുമായ ജോണ്‍ മാത്യു, ട്രാന്‍സൈറ്റ്സ് സിസ്റ്റംസ് സഹസ്ഥാപകനും ചെയര്‍മാനുമായ ജിസ് ജോര്‍ജ് എന്നിവര്‍ അഭിപ്രായപ്പെട്ടു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ‘സ്റ്റാര്‍ട്ട് കോണ്‍’ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

എല്ലാ മാസവും കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ തുടങ്ങി വിജയിപ്പിച്ച സംരംഭകരെ പരിചയപ്പെടുത്താനും അവരുടെ വിജയകഥ മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനും വേണ്ടി കെ.എം.എ. സംഘടിപ്പിക്കുന്ന ചര്‍ച്ചാ പരിപാടിയാണ് ‘സ്റ്റാര്‍ട്ട് കോണ്‍’.

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. മാധവ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചര്‍ച്ചയില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ്.ആര്‍. നായര്‍, സെക്രട്ടറി ജോമോന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

TAGS: KMA |