കെ.എം.എ സ്റ്റാർട്ട് കോൺ ചർച്ചാ പരിപാടി

Posted on: December 28, 2020

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സ്റ്റാര്‍ട്ട്‌കോണ്‍-സ്റ്റാര്‍ട്ട്അപ്പ് കോണ്‍വര്‍സേഷന്‍ സംഘടിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് പ്രസ്ഥാനങ്ങള്‍ തുടങ്ങി വിജയിപ്പിക്കുന്ന സംരംഭകരെ പരിചയപ്പെടുത്തുകയും അവരുടെ സംരംഭങ്ങള്‍ വളര്‍ന്ന വഴി മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി പ്രചോദനം നല്‍കാനും ലക്ഷ്യമിട്ടുള്ളതാണ് കെ.എം.എ.യുടെ സ്റ്റാര്‍ട്ട്‌കോണ്‍ ചര്‍ച്ചാ പരിപാടി.

പാനല്‍ ചര്‍ച്ചയില്‍ ടെക്‌ജെന്‍ഷിയ സോഫ്റ്റ്വേര്‍ ടെക്‌നോളജീസ് സ്ഥാപകനും സി.ഇ.ഒ.യുമായ ജോയ് സെബാസ്റ്റ്യന്‍, എക്‌സ്ട്രാവല്‍ മണി, ടെക്‌നോസോള്‍ സ്ഥാപകനും സി.ഇ.ഒ.യുമായ ജോര്‍ജ് സക്കറിയ എന്നിവര്‍ പങ്കെടുത്തു.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ്.ആര്‍. നായര്‍ അഭിമുഖം അവതരിപ്പിച്ചു. കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍, സെക്രട്ടറി ജോമോന്‍ കെ. ജോര്‍ജ് എന്നിവരും പങ്കെടുത്തു.

 

TAGS: KMA |