സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎഫ്‌സി വഴി പ്രത്യേക വായ്പാ പദ്ധതികള്‍

Posted on: July 15, 2020

തിരുവനന്തപുരം : കേരള ഫിനാന്‍ഷല്‍ കോര്‍പറേഷന്‍ വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക വായ്പാ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി ടി. എം. തോമസ് ഐസക്. കെഎഫ്‌സി നടത്തിയ വെബിനാറിലാണ് പ്രഖ്യാപനം.

സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ പ്രമുഖ കോര്‍പറേറ്റുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വര്‍ക്ക് ഓര്‍ഡര്‍ ഉള്ളവര്‍ക്കാണ് വായ്പ സൗകര്യം. വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനം പരമാവധി 2.5 കോടി രൂപ വരെ 95 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഇവര്‍ക്ക് പര്‍ച്ചേസ് ഓര്‍ഡറുകള്‍ പെട്ടെന്നുതന്നെ ഡിസ്‌കൗണ്ട് ചെയ്ത് പണം നല്‍കും. കോവിഡ് പ്രതിസന്ധി നേരിടുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായിരുന്നു വെബിനാര്‍. കേരള ഫിനാന്‍ഷല്‍ കോര്‍പറേഷനും കേരള സ്റ്റാര്‍ട്ടപ് മിഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ ലൈവ് ചര്‍ച്ചയ്ക്ക് ധനമന്ത്രി ടി.എം. തോമസ് ഐസക് നേതൃത്വം നല്‍കി.

കെഎഫ്‌സി സിഎംഡി സഞ്ജയ്കൗള്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഔ സജി ഗോപിനാഥ്, കെഎഫ്‌സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രനാഥ്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഡറക്ടര്‍ ഡോ. കെ. ജെ. ജോസഫ്, മൈസോണ്‍ ആന്റ് മലബാര്‍ എയ്ഞ്ചല്‍ ചെയര്‍മാന്‍ ഷൈലന്‍ സഗുണന്‍, യുണിക്കോണ്‍ ഇന്ത്യാ വെഞ്ചഴ്‌സ് മാനേജിംഗ് പാര്‍ട്ട്ണര്‍ അനില്‍ ജോഷി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

TAGS: KFC |