17
Friday
May 2024
May 2024
യുഎസ്ടി ഗ്ലോബലിന് പുരസ്കാരം
Posted on: June 7, 2020
കൊച്ചി : എവറസ്റ്റ് ഗ്രൂപ്പിന്റെ പീക്ക് മാട്രിക്സ് ടോപ്പ് 20 ഐടി സര്‍വീസ് പ്രൊവൈഡേഴ്സ് ഓഫ് ദ ഇയര്‍ പുരസ്കാരം യുഎസ്ടി ഗ്ലാബലിനു ലഭിച്ചു. അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗിലും ഡിജിറ്റല്‍ ഇന്നൊവേഷന് സൊലൂഷന്‍സിലും നല്‍കിവരുന്ന മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് യുഎസ്ടി ഗ്ലോബലിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ബഹുമതി നേടാനായതില്‍ അതിയായ ആഹാളാദമുണ്ടെന്ന് യുഎസ്ടി ഗ്ലാബല്‍ ബിസിനസ് ഡവലപ്മെന്റ് ആന്റ് അഡൈ്വസറി റിലേഷന്‍സ് വൈസ് പ്രസിഡന്റ് ഗൗതം ഖന്ന അഭിപ്രായപ്പെട്ടു. എവറസ്റ്റ് ഗ്രൂപ്പ് നല്കി വരുന്ന അഞ്ചാമത് പുരസ്കാരമാണിത്.
TAGS: UST Global |
News in this Section