ഏഷ്യന്‍ പെയിന്റ്‌സ് നിയോ ഭാരത് ലാറ്റക്‌സ് പെയിന്റ് വിപണിയിലിറക്കി

Posted on: April 17, 2024

മുംബൈ : സ്‌പെഷല്‍ പോളിമര്‍ ടെക്‌നോളജി ഉപയോഗിച്ച് ഏഷ്യന്‍ പെയിന്റ്‌സ് നിയോ ഭാരത് ലാറ്റക്‌സ് പെയിന്റ് വിപണിയിലിറക്കി. ബാന്‍ഡ് അംബാസഡര്‍ വിരാട് കോലിയാണ് അവതരിപ്പിച്ചത്. ഹര്‍ ഖര് ഖഗാ, ഹര്‍ഖര്‍ ഖിലേഗാ എന്നൊരു പരസ്യഫിലിമും പുറത്തിറക്കിയിട്ടുണ്ട്.

വ്യത്യസ്തമായ കളര്‍ പാറ്റേണ്‍ ഉള്‍പ്പെടെ നൂതന ഘടകങ്ങള്‍ അടങ്ങുന്ന നിയോ ഭാരത് ലാറ്റക്‌സ് പെയിന്റ് ഉപയോക്താക്കളുടെ സ്വപ്നഗൃഹത്തിന് ഏറ്റവും ഉചിതമായിരിക്കുമെന്ന് ഏഷ്യന്‍ പെയിന്റ്‌സ് ലിമിറ്റഡ് എം.ഡിയും സിഇഒയുമായ അമിത സിംഗിള്‍ അറിയിച്ചു.

1942 ല്‍ സ്ഥാപിതമായ ഏഷ്യന്‍ പെയിന്റ്‌സ് ഏഷ്യയിലെ രണ്ടാമത്തെ വലിയ പെയിന്റ് കമ്പനിയുമാണ്. 15 രാജ്യങ്ങളിലായി 27 പെയിന്റ് നിര്‍മാണ യൂണിറ്റുകളും 60 ല്‍ ഏറെ രാജ്യങ്ങളില്‍ വിപുലമായ ഉപഭോക്തശൃംഖലയും കമ്പനിക്കുണ്ട്. ആകര്‍ഷകമായ വിവിധ തരംപെയിന്റുകള്‍ക്കൊപ്പം ഹോംപെയിന്റിംഗ് സര്‍വീസ്, വാട്ടര്‍ പൂഫിംഗ് എന്നിവയും ഹോം ഇംപ്രവ്‌മെന്റ് ആന്‍ഡ് ഡെക്ടര്‍ സെക്ടറും ഏഷ്യന്‍ പെയിന്റ്‌സിനുണ്ട്.