ഹയര്‍ ഇന്ത്യ വോഗ് സീരീസ് റഫ്രിജറേറ്ററുകള്‍ പുറത്തിറക്കി

Posted on: April 15, 2024

തിരുവനന്തപുരം : പ്രമുഖ ഉപകരണ ബ്രാന്‍ഡായ ഹയര്‍ അപ്ലയന്‍സസ് ഇന്ത്യ, ഗ്ലാസ് ഡോര്‍ റഫിജറേറ്ററുകളുടെ പുതിയ വോഗ് സീരീസ് പുറത്തിറക്കി. 2-ഡോര്‍ കണ്‍വെര്‍ട്ടിബിള്‍ സൈഡ് ബൈഡ്, 3-ഡോര്‍ കണ്‍വെര്‍ട്ടിബിള്‍ സൈഡ് ബൈ-സൈഡ്, ടോപ് ആന്റ് ബോട്ടം മൗണ്ട് ഫിജറേറ്ററുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഓപ്ഷനുകള്‍ പുതിയ സീരീസില്‍ അവതരിപ്പിക്കുന്നു.

മനോഹാരിത, ഡിസൈന്‍, സാങ്കേതിക വൈദഗ്ധ്യം എന്നിവ സമന്വയിക്കുന്ന ഈ പ്രീമിയം റഫ്രിജറേറ്ററുകള്‍ ബ്ലാക്ക് വൈറ്റ്, ഗ്രേ ഓനിക്‌സ്, ബ്ലാക്ക് യെല്ലോ,ക്രീം പിങ്ക്, യെല്ലോ ഗ്രേ, പീച്ച് നിയാന്‍സ്, പാരറ്റ് ഗ്രീന്‍, റസറ്റ് ഗ്രേ, റോസ് ബ്ലൂ തുടങ്ങി നിരവധി കളര്‍ ഓപ്ഷനുകളില്‍ സ്ലീക്ക് ഗ്ലാസ് ഫിനിഷിലാണ് അവതരിപ്പിക്കുന്നത്. വോഗ് സീരീസ് ഫിജറേറ്ററുകള്‍ കംപ്രസ്സറിനും ഫാന്‍ മോട്ടോറിനും 10 വര്‍ഷത്തെ വാറന്റിയും ഉത്പ്പന്നത്തിന് 2 വര്‍ഷം വരെ വാറന്റിയും നല്‍കുന്നു.

ബോട്ടം മൗണ്ട് ശ്രേണിക്ക് 51,890 രൂപയും ടോപ്പ് മൗണ്ട് ശ്രേണിക്ക് 58,990 രൂപയും 2 ഡോര്‍ കണ്‍വെര്‍ട്ടിബിള്‍ സൈഡ് സൈഡിനു 1,24,490 രൂപയും 3–ഡോര്‍ കണ്‍വെര്‍ട്ടിബിള്‍ സൈഡ് ബൈഡിനു 1,51,290 രൂപയുമാണ് എംആര്‍പി നിരക്ക്.