വലിപ്പമേറിയ പുതിയ സോപ്പ് വിപണിയിലിറക്കി ഡെറ്റോള്‍

Posted on: April 11, 2024

കൊച്ചി : വലിപ്പം കൂടിയ 100 ഗ്രാം ഡെറ്റോള്‍ ബാര്‍ സോപ്പ് (മള്‍ട്ടി-പായ്ക്ക്) വിപണിയിലിറക്കി ഡെറ്റോള്‍. നേരത്തെയുള്ള 75ഗ്രാമിന്റെ 5 ഡെറ്റോള്‍ ബാര്‍ സോപ്പിന്റെ അതേ വിലയായ 165 രൂപ തന്നെയാണ് പുതിയ 100ഗ്രാമിന്റെ 5 ഡെറ്റോള്‍ ബാര്‍ സോപ്പിന്റെ പായ്ക്കിനുമുള്ളത്.

പുതിയ മള്‍ട്ടി-പായ്ക്ക് ഡെറ്റോള്‍ സോപ്പ് പുറത്തിറക്കികൊണ്ട് രാഷ്ട്രത്തിനൊപ്പമുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും രോഗത്തിനു കാരണമാകുന്ന അണുക്കളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് സംഭാവന ചെയ്യാനുമാണ് ലക്ഷ്യംവയ്ക്കുന്നത്.

അതിനൊപ്പം, രോഗാണുക്കളില്‍ നിന്നുളള സംരക്ഷണത്തിന് ഇന്ത്യയിലെ ഏറ്റവുമധികം വിശ്വസിക്കപ്പെടുന്ന ബ്രാന്‍ഡായ ഇന്ത്യന്‍ വിജയകഥ ആഘോഷിക്കുന്ന ഒരു പുതിയ കാമ്പെയ്ന് തുടക്കവും കുറിച്ചു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഡെറ്റോളിനെ നിരന്തരം വിശ്വസിക്കുകയും പിന്താങ്ങുകയും സംരക്ഷണത്തിന്റെയും വൃത്തിയുടെയും പര്യായം എന്ന നിലയില്‍ വീടുകള്‍ തോറും അറിയപ്പെടുന്ന ഒരു പേരായി ഡെറ്റോള്‍ മാറിയതിനെ എടുത്തുകാണിക്കുന്നതാണ് കാമ്പെയ്ന്‍.