ഈസ്റ്റര്‍ സ്പെഷല്‍ : നന്തിലത്ത് ജി – മാര്‍ട്ടില്‍ എസികള്‍ക്ക് ചില്ലാക്സ് ഓഫര്‍

Posted on: March 28, 2024

തൃശൂര്‍ : എസി സ്വന്തമാക്കാന്‍ വിലക്കുറവും ഓഫറുകളുമായി നന്തിലത്ത് ജി മാര്‍ട്ടില്‍ ചില്ലാക്‌സ് ഓഫര്‍ തുടരുന്നു. ഇവിടെനിന്ന് വാങ്ങുന്ന എല്ലാ ബ്രാന്‍ഡഡ് എസിക്കും ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കുന്നു. എസിക്ക് ജി-മാര്‍ട്ട് നല്‍കുന്ന 50% വരെ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെയാണ് ഈ ആനുകൂല്യങ്ങള്‍. ഒരു ടണ്‍ 3 സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ എസി 20,990 രൂപ മുതലും ഒന്നര ടണ്‍ 3 സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ എസി 23,990 രൂപ മുതലും 2 ടണ്‍ 3 സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ എസി 33,990 രൂപ മുതലും എക്‌സ്‌ചേഞ്ച് ഓഫറിലൂടെ സ്വന്തമാക്കാം. 4000 രൂപ വരെ ക്യാഷ്ബാക്ക് നേടാം. തിരഞ്ഞെടുത്ത പ്രമുഖ ബ്രാന്‍ഡഡ് എസികള്‍ക്ക് സീറോ ഡൗണ്‍ പേയ്‌മെന്റ് സ്‌കീമുകളും ലഭ്യമാണ്. പഴയ എസി എക്‌സ്‌ചേഞ്ച് ചെയ്തു പകരം പുതിയ ഇന്‍വര്‍ട്ടര്‍ എസി സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും ചില്ലാക്‌സ് ഓഫറില്‍ ലഭ്യമാണ്.

32 ഇഞ്ച് മുതല്‍ ആരംഭിക്കുന്ന എല്‍ഇഡി ടിവികള്‍ വിലവര്‍ധനയ്ക്ക് മുന്‍പേ സ്വന്തമാക്കാനുള്ള അവസരമാണ് മറ്റൊരു ആകര്‍ഷണം. ഫാന്‍, കൂളര്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയവ 35 മുതല്‍ 71% വരെ വിലക്കുറവില്‍ നിബന്ധനകള്‍ക്ക് വിധേയമായി വാങ്ങാം. ഗോപു നന്തിലത്ത് ജി-മാര്‍ട്ടിന്റെ ഡിജിറ്റല്‍ ഡിവിഷനായ ജി-മൊബൈലില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുമ്പോള്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും ക്യാഷ് ഡിസ്‌കൗണ്ടുകളുമുണ്ട്. കേരളത്തിലെ എല്ലാ നന്തിലത്ത് ജി-മാര്‍ട്ട് ഷോറൂമുകളിലും ഈ ഓഫറുകള്‍ ലഭ്യമാണ്.