മൂന്ന് വ്യത്യസ്ത ലൈറ്റിംഗ് സാധ്യമാക്കുന്ന ട്രയോ റേഞ്ച് ഓഫ് ലൈറ്റുകളുമായി ക്രോംപ്ടണ്‍

Posted on: March 13, 2024

കൊച്ചി : പുതിയ പ്രീമിയം ശ്രേണിയായ ട്രയോ റേഞ്ച് ഓഫ് ലൈറ്റുകള്‍ പുറത്തിറക്കി ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്. വിപണിയില്‍ ആദ്യമായി ഇറങ്ങുന്ന ട്രയോ റേഞ്ചില്‍ ഒരൊറ്റ ഉത്പ്പന്നത്തില്‍ നിന്ന് മൂന്ന് വ്യത്യസ്ത ലൈറ്റിംഗ് വാഗ്ദാനം ചെയ്യുന്നുവയാണ്. സീലിംഗ് ലൈറ്റുകള്‍, ബാറ്റണുകള്‍ മുതല്‍ വിളക്കുകള്‍ വരെയുള്ള ശ്രേണിയില്‍ ഓരോന്നും അലങ്കാരത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി രൂപകല്പ്പന ചെയ്തിരിക്കുന്നു.

വീടുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ചെറിയ ഓഫീസുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ ക്രമീകരണങ്ങള്‍ക്ക് അനുയോജ്യമാണ്. പ്രവര്‍ത്തനക്ഷമതയും നൂതന ശൈലിയും ഉള്‍ക്കൊള്ളുന്ന എല്‍ഇഡി ലൈറ്റുകളുടെ ട്രയോ റേഞ്ച് ലിവിംഗ് സ്‌പെയ്‌സുകളുടെ നിലവാരമുയര്‍ത്തുന്നു. തിയേറ്റര്‍, വര്‍ക്ക്, പാര്‍ട്ടി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത രീതികള്‍ക്കായി ഒരു ബട്ടണിന്റെ ക്ലിക്കിലൂടെ കൂള്‍, വാം, നാച്ചുറല്‍ ലൈറ്റുകളിലൂടെ വൈവിധ്യമാര്‍ന്ന മൂഡുകള്‍ക്കും അവസരങ്ങള്‍ക്കും അനുയോജ്യമാണ് ട്രയോ റേഞ്ച് ലൈറ്റിംഗ്. മൂന്ന് ശ്രേണികളും ഒരു സ്വിച്ചിന്റെ ഒരു ക്ലിക്കിലൂടെ ഫോക്കസ്, തിയേറ്റര്‍, ഹൈബ്രിഡ് എന്നീ മൂന്നു മോഡുകളിലേക്ക് മാറ്റാം.

ഗുണനിലവാരവും പുതുമയും എല്ലായ്പ്പോഴും കൈകോര്‍ക്കുകയാണെന്ന് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ ലൈറ്റിംഗ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ ഷലീന്‍ നായക് പറഞ്ഞു. ആളുകള്‍ അവരുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും ലൈറ്റുകളുമായി ഇടപഴകുന്ന രീതി പുനര്‍നിര്‍വചിക്കാനാണ് ട്രയോ റേഞ്ച് ലക്ഷ്യമിടുന്നത്.

വൈവിധ്യമാര്‍ന്ന ലൈറ്റിംഗ് അനുഭവങ്ങള്‍ ഒന്നിച്ചുചേരുന്നതിലൂടെ, ഉപഭോക്താക്കളുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രയോ 15ഡബ്‌ള്യു എല്‍ഇഡി സീലിംഗ് ലൈറ്റ് 1400 രൂപക്കും, ട്രയോ 22ഡബ്‌ള്യു എല്‍ഇഡി ബാറ്റണ്‍ ലൈറ്റ് 1499 രൂപക്കും, ട്രയോ 12ഡബ്‌ള്യു എല്‍ഇഡി ലാമ്പ് 375 രൂപക്കും ഇന്ത്യയിലുടനീളമുള്ള ക്രോംപ്ടണ്‍ അംഗീകൃത റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.