സ്ലൈസ് ബ്രാന്‍ഡ് അംബാസഡറായി നയന്‍താര

Posted on: March 11, 2024

കൊച്ചി: സ്ലൈസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്ര താരം നയന്‍താര. നയന്‍താര ഭാഗമാകുന്ന ആദ്യ ക്യാമ്പയിന്‍ ‘റാസ് ഐസ കി ബസ് ന ചലേഗ’ ആരംഭിച്ചു. യഥാര്‍ത്ഥ മാമ്പഴ ആസ്വാദനത്തിന്റെ സാരാംശം പറയുന്ന പരസ്യത്തിലൂടെയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.

ഒരു ബ്രാന്‍ഡ് എന്ന നിലയില്‍, ഏറ്റവും ആധികാരികമായ മാമ്പഴാനുഭവം നല്‍കുന്നതിന് സമര്‍പ്പിതമായ സ്ലൈസിന് ഇന്ത്യന്‍ വിപണിയില്‍ വലിയ ബഹുമാനമുണ്ടെന്ന് കാമ്പെയ്‌നിനെക്കുറിച്ച് സംസാരിച്ച പെപ്‌സികോ ഇന്ത്യയുടെ സ്ലൈസ് ആന്‍ഡ് ട്രോപ്പിക്കാന അസോസിയേറ്റ് ഡയറക്ടര്‍ അനൂജ് ഗോയല്‍ പറഞ്ഞു. തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം വഹിക്കുന്ന ബ്രാന്‍ഡായ സ്ലൈസുമായി പങ്കാളിയാകുന്നതില്‍ താന്‍ തികച്ചും ത്രില്ലിലാണെന്ന് നയന്‍താര പറഞ്ഞു.