നൂതന സ്‌റ്റൈലുകളുടെ വിപുല ശേഖരവുമായി ആമസോണ്‍ ഫാഷന്‍

Posted on: January 24, 2024

കൊച്ചി : പുതുവര്‍ഷത്തില്‍ പുതുസ്‌റ്റൈലുകളുടെ അതി വിപുല ശേഖരവുമായി ആമസോണ്‍ ഫാഷന്‍. വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക സാമഗ്രികള്‍, പാദരക്ഷകള്‍, ബാഗുകള്‍ തുടങ്ങിയവയുടെയെല്ലാം ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ആമസോണ്‍ ഫാഷനില്‍ ഒരുക്കിയിട്ടുണ്ട്.

പ്രമുഖമായ 1200ലേറെ ബ്രാന്‍ഡുകളുടെ 45 ലക്ഷത്തിലധികം സ്‌റ്റൈലുകളില്‍ ഉത്പന്നങ്ങള്‍ ലഭ്യം. ഏത് അഭിരുചിക്കുമനുസൃതമായി പുതുവര്‍ഷത്തിലെ സ്‌റ്റൈല്‍ ആവിഷ്‌കരിക്കാന്‍ അവസരം നല്‍കുന്നതാണ് ആമസോണ്‍ ഫാഷനിലെ പുതു സ്‌റ്റൈല്‍ ശേഖരം.

ആധുനികമോ പാരമ്പരാഗതമോ ആയ ഏത് സ്‌റ്റൈലും ഇവിടെയുണ്ട്. ആത്മവിശ്വാസവും ട്രെന്‍ഡും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആമസോണ്‍ സ്‌റ്റൈലുകളുടെ വിശാല ശ്രേണി സജ്ജമാക്കിയിട്ടുള്ളത്.
സ്‌റ്റൈല്‍ ശേഖരത്തിന്റെ സവിശേഷതയാണ് ‘ഓള്‍ വൈറ്റ്’. ലാളിത്യവും കാര്യഗൗരവവും ശുഭാപ്തി വിശ്വാസവും ഓള്‍ വൈറ്റ് ട്രെന്‍ഡ് പ്രതിഫലിപ്പിക്കുന്നു; കാലാതീത കുലീനതയെയും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകമായി ഡിസൈന്‍ ചെയ്ത വാച്ചുകള്‍ സമകാലിക വൈബിനെ പ്രിതിനിധാനം ചെയ്യുന്നു.

 

TAGS: Amazon Fashion |