ബൈ മോര്‍, സേവ് മോര്‍ ഓഫറുമായി മിആ ബൈ തനിഷ്‌ക്

Posted on: January 24, 2024

കൊച്ചി : ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ജ്വല്ലറി ബ്രാന്‍ഡായ മിആ ബൈ തനിഷ്‌ക് ആകര്‍ഷകമായ ബൈ മോര്‍, സേവ് മോര്‍ ഓഫര്‍ അവതരിപ്പിച്ചു. മിആ ബൈ തനിഷ്‌കിന്റെ എല്ലാ ഡയമണ്ട് ആഭരണങ്ങള്‍ക്കും ഓഫറിലൂടെ 20 ശതമാനം വരെ ഇളവ് ലഭിക്കും.

3 മുതല്‍ 20 ശതമാനം വരെ വിലക്കിഴിവാണ് വിവിധ ആഭരണങ്ങള്‍ക്കായി ലഭ്യമാക്കുന്നത്. കൂടാതെ, 75,000 രൂപയില്‍ കൂടുതല്‍ തുകയ്ക്ക് ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 20 ശതമാനം ഇളവും നല്‍കും. മിആ ബൈ തനിഷ്‌കിന്റെ എല്ലാ റീട്ടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ ചാനലുകളിലും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 2024 ഫെബ്രുവരി 26 വരെ ഈ ഓഫര്‍ ലഭ്യമാണ്.

അതിശയകരമായ ഡിസൈനുകളിലുള്ള സ്റ്റഡുകള്‍, മോതിരങ്ങള്‍, വളകള്‍, കമ്മലുകള്‍, ഇയര്‍ കഫുകള്‍, നെക്ലേസ്, പെന്‍ഡന്റുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആഭരണ ശേഖരങ്ങള്‍ ഈ പ്രത്യേക ഓഫറില്‍ ലഭ്യമാണ്. തിളങ്ങുന്ന ഡയമണ്ടുകള്‍ ഘടിപ്പിച്ച മിന്നുന്ന സ്വര്‍ണ്ണാഭരണങ്ങളും ഈ ശ്രേണിയില്‍ മിആ ബൈ തനിഷ്‌ക് അവതരിപ്പിക്കുന്നു. പാര്‍ട്ടികള്‍ മുതല്‍ വാര്‍ഷികങ്ങള്‍, വാലന്റൈസ് ഡേ, കോക്ടെയ്ല്‍ സായാഹ്നങ്ങള്‍, ജന്മദിനങ്ങള്‍ എന്നിവയ്ക്ക് വരെ അനുയോജ്യമാണ് മിആ ബൈ തനിഷ്‌കിന്റെ ആഭരണങ്ങള്‍.

അതുല്യവും സ്‌റ്റൈലിഷുമായ മിആ ബൈ തനിഷ്‌ക് ആഭരണങ്ങള്‍ ശേഖരിക്കാനുള്ള മികച്ച അവസരമാണിത്. എല്ലാവരും ഇഷ്ടപ്പെടുന്ന മിനിമലിസ്റ്റിക് ഡിസൈനുകളും ബോള്‍ഡ് പീസുകളും മിആ ബൈ തനിഷ്‌കില്‍ ലഭ്യമാണ്.