റാലീസ് ഇന്ത്യ പുതിയ സിങ്ക് ഫെര്‍ട്ടിലൈസര്‍ നയാസിങ്ക് പുറത്തിറക്കി

Posted on: December 16, 2023

കൊച്ചി : അഗ്രി ഇന്‍പുട്‌സ് ഇന്‍ഡസ്ട്രിയിലെ മുന്‍നിരക്കാരായ റാലീസ് ഇന്ത്യ ലിമിറ്റഡ് കൃഷി രീതികള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള പുതിയ സിങ്ക് വളവുമായി രംഗത്ത്. മണ്ണിന് ഗുണകരമാകുന്ന രീതിയില്‍ അതുല്യവും പേറ്റന്റ് ഉള്ളതുമായ നയാസിങ്ക് എന്ന ഉത്പന്നമാണ് റാലീസ് ഇന്ത്യ പുറത്തിറക്കുന്നത്.

സിങ്ക് സള്‍ഫേറ്റിന് ബദലായി വളരെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ നവീന കണ്ടുപിടുത്തം, വിവിധ വിളകള്‍, മണ്ണ്, കാര്‍ഷിക മേഖല എന്നിവിയിലുടനീളമുള്ള കാര്‍ഷിക രീതികളെ പരിവര്‍ത്തനം ചെയ്യുന്നതാണ്. ഇന്ത്യന്‍ കൃഷിരീതിക്ക് പൂര്‍ണമായും അനുയോജ്യമായ രീതിയില്‍ സിങ്ക് സള്‍ഫേറ്റിന് പകരമാകുന്നതും സര്‍ക്കാരിന്റെ ഫെര്‍ട്ടിലൈസര്‍ കണ്‍ട്രോള്‍ ഓര്‍ഡറിന് അനുസൃതമായതും ഉയര്‍ന്ന ഗുണനിലവാരത്തിലുമുള്ളതാണ് നയാസിങ്ക്.

16 ശതമാനം സിങ്കിന്റെ സാന്നിധ്യമുള്ളതിനാല്‍ സിങ്ക് സള്‍ഫേറ്റുമായി താരതമ്യം ചെയ്യുമ്പോള്‍, സിങ്ക് സള്‍ഫേറ്റിന്റെ പത്തിലൊന്ന് ഉപയോഗം കൊണ്ട്തന്നെ ഇത് സസ്യങ്ങള്‍ക്ക് പരമാവധി സിങ്ക് പോഷകം പ്രദാനം ചെയ്യും. ഒമ്പതു ശതമാനം മഗ്‌നീഷ്യവും അടങ്ങിയിട്ടുള്ളതിനാല്‍ സസ്യങ്ങളുടെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ പ്രകാശസംശ്ലേഷണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ്, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരു, പച്ചക്കറികള്‍, പരുത്തി, ചേമ്പ്, കടുക്, നിലക്കടല, സോയാബീന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിളകള്‍ക്ക് അനുയോജ്യമാണ് നയാസിങ്ക്.

ശാസ്ത്രത്തിലൂടെ കര്‍ഷകരെ സേവിക്കുക എന്ന ഞങ്ങളുടെ ദൗത്യം ഫലപ്രാപ്തിയണിഞ്ഞതിന്റെ തെളിവു കൂടിയാണ് നയാസിങ്ക് എന്ന് റാലീസ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് ലാല്‍ വ്യക്തമാക്കി. 45 ശതമാനത്തിലധികം ഇന്ത്യന്‍ മണ്ണിലും സസ്യലഭ്യതയുള്ള സിങ്കിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. ഇതിനുള്ള ഒരു നൂതന പരിഹാരമാണ് നയാസിങ്ക്. ഇത് മണ്ണിന്റെ ഉല്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും സുസ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യും. മനുഷ്യരില്‍, പ്രത്യേകിച്ച് കുട്ടികളിലും ശിശുക്കളിലും സിങ്ക് പോഷണം ഉള്ള പോലെ തന്നെ സസ്യങ്ങളിലും സിങ്ക് പോഷണത്തിന് പ്രാധാന്യമുണ്ട്. നയാസിങ്കിലെ ഞങ്ങളുടെ നിക്ഷേപങ്ങള്‍ ആരോഗ്യകരമായ മണ്ണിന് ശക്തമായ അടിത്തറ നല്കുന്നതു വഴി ആരോഗ്യമുള്ള രാജ്യത്തിനായി ആരോഗ്യകരമായ ഭക്ഷണം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണ്ണിനുള്ള പോഷക പരിഹാരങ്ങളിലൂടെ വിളകളുടെ കാര്‍ഷിക രീതികള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് റാലീസ് ഇന്ത്യ ലിമിറ്റഡ്. കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും ഒരു പോലെ പ്രയോജനം ചെയ്യുന്ന, സുസ്ഥിര കാര്‍ഷിക രീതികളുടെ ഒരു പുതിയ യുഗം നയാസിങ്ക് കൊണ്ടുവരുമെന്ന കാര്യത്തില്‍ കമ്പനിക്ക് ഉറപ്പുണ്ട്.

റാലീസ് ഇന്ത്യയുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.rallis.com ദയവായി സന്ദര്‍ശിക്കുക

 

 

TAGS: Nayazinc |