പുതിയ ഹാര്‍പ്പിക് ഒറിജിനല്‍ ഫ്രെഷ് പുറത്തിറക്കി

Posted on: November 13, 2023

കൊച്ചി : ടോയ്ലെറ്റ് ക്‌ളീനറായ ഹാര്‍പ്പിക് പുതിയ ഫോര്‍മുലേഷനില്‍ പുറത്തിറക്കി. അഞ്ച് മിനിറ്റുകൊണ്ട് ടോയ്ലറ്റ് പൂര്‍ണ്ണമായും വൃത്തിയാക്കാന്‍ കഴിവുള്ളതാണ് പവര്‍ പ്ലസ് റേഞ്ചില്‍ വരുന്ന പുതിയ ഹാര്‍പ്പിക് ഒറിജിനല്‍ ഫ്രെഷ്. നീണ്ടുനില്‍ക്കുന്ന സുഗന്ധവും പുതുമയും ടോയ്ലെറ്റിന് ഉറപ്പാക്കുന്ന ഹാര്‍പ്പിക് ഒറിജിനല്‍ ഫ്രെഷ് സ്പാര്‍ക്ലിംഗ് ലെമണ്‍, റിഫ്രഷിംഗ് മറൈന്‍, ജോയ്ഫുള്‍ ജാസ്മിന്‍ എന്നിങ്ങനെ മൂന്ന് സുഗന്ധങ്ങളില്‍ ലഭ്യമാണ്.

ദുര്‍ഗന്ധ നിയന്ത്രണ ടെക്നോളജി ഉപയോഗപ്പെടുത്തിയട്ടുണ്ടെന്നതും ഹാര്‍പ്പിക് ഒറിജിനല്‍ ഫ്രെഷിന്റെ പ്രത്യേകതയാണ്. ഡിറ്റര്‍ജന്റിനേക്കാള്‍ പത്തിരട്ടി മികച്ച ക്‌ളീനിംഗ് നല്‍കുന്നതുമാണ് ഉത്പന്നം. 200 മില്ലി ലിറ്റര്‍, 500 മില്ലി ലിറ്റര്‍, 1ലിറ്റര്‍ എന്നീ അളവുകളില്‍ ഹാര്‍പ്പിക് പവര്‍ പ്ലസ് റേഞ്ചിനു യഥാക്രമം 44രൂപ, 99രൂപ , 215 രൂപ എന്നിങ്ങനെയാണ് വില.

ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ തൃപ്തമാക്കുന്നതാണ് ഹാര്‍പ്പിക് ഒറിജിനല്‍ ഫ്രെഷ് എന്നു നിര്‍മ്മാതാക്കളായ റെക്കിറ്റിന്റെ സൗത്ത് ഏഷ്യ – ഹൈജീന്‍ റീജണല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സൗരഭ് ജയിന്‍ അഭിപ്രായപ്പെട്ടു. ടോയ്ലറ്റ് ക്ലീനിംഗ് ഏറ്റവും മികച്ചതാക്കാന്‍ പ്രതിബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ബ്രാന്‍ഡാണ് ഹാര്‍പ്പിക് എന്ന് ബ്രാന്‍ഡ് അംബാസഡറായ ബോളിവുഡ് താരം അക്ഷയ് കുമാര്‍ അഭിപ്രായപ്പെട്ടു.

 

TAGS: Harpic |