ആകര്‍ഷക വിലക്കുറവില്‍ രുചിയൂറും മെനുവുമായി ടാക്കോ ബെല്‍

Posted on: November 8, 2023

കൊച്ചി : റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍ ആകര്‍ഷക വിലക്കുറവില്‍ സ്വാദിഷ്ട വിഭവങ്ങളുടെ ‘ക്രേവ് ആന്‍ഡ് സേവ്’ മെനു അവതരിപ്പിച്ചു. രുചികരമായ മെക്സിക്കന്‍ വിഭവങ്ങള്‍ക്കായി 69 രൂപ മുതലുള്ള ആറു ഓഫറുകളാണ് ടാക്കോ ബെല്‍ പ്രഖ്യാപിച്ചത്.

ക്രഞ്ചി, ചീസ്, ബോള്‍ഡ് ഓഫറുകളില്‍ ക്രിസ്പി പൊട്ടറ്റോ ടാക്കോ, ക്രിസ്പി പൊട്ടറ്റോ റാപ്, ചീസ് ക്യൂസാഡില്ല എന്നിങ്ങനെ വെജിറ്റേറിയന്‍ ഇനങ്ങള്‍ക്കു 69 രൂപ മുതലാണ് നിരക്ക്. ക്രിസ്പി ചിക്കന്‍ ടാക്കോ, ക്രിസ്പി ചിക്കന്‍ റാപ്പ്, ചീസി ചിക്കന്‍ ക്യൂസാഡില്ല എന്നീ സ്വാദിഷ്ട നോണ്‍വെജ് വിഭവങ്ങള്‍ക്ക് വില 99 രൂപ. ടാക്കോ ബെല്‍ റെസ്റ്റോറന്റുകളില്‍ നിന്നും ടാക്കോ ബെല്‍ ആപ്പ് മുഖേന ഓര്‍ഡറിലൂടെയും വിഭവങ്ങള്‍ ലഭ്യമാകും.

ഉപഭോക്താക്കളുടെ മാറുന്ന രുചിതാത്പര്യങ്ങള്‍ക്ക് യോജിച്ച ‘ക്രേവ് ആന്‍ഡ് സേവ്’ മെനു അവതരിപ്പിക്കുന്നതില്‍ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് ഇന്ത്യയിലെ ടാക്കോ ബെല്ലിന്റെ എക്സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിയായ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഹര്‍നീത് സിംഗ് രാജ്പാല്‍ പറഞ്ഞു.

മിതമായ വിലയ്ക്ക് രുചിയും ഗുണമേന്മയേറിയതുമായ വിഭവങ്ങള്‍ ലഭ്യമാക്കുന്ന ടാക്കോ ബെല്‍ ഓഫര്‍ ഉത്സവകാല ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മാറ്റേകുമെന്നും അദ്ദേഹം പറഞ്ഞു.