ദീപാവലിക്ക് ക്രോമയുടെ ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ്

Posted on: November 7, 2023

കൊച്ചി: ടാറ്റാ സ്ഥാപനമായ ക്രോമ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഡീലുകളും ആനുകൂല്യങ്ങളുമായി ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് അവതരിപ്പിച്ചു. സ്റ്റോറുകളിലും ക്രോമ വെബ്‌സൈറ്റായ ക്രോമഡോട്ട്‌കോമിലും നവംബര്‍ 15 വരെയാണ് ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് ഓഫറുകള്‍ നിലവിലുണ്ടാകുക. സ്മാര്‍ട്ട് ടിവി മുതല്‍ ലാപ്‌ടോപു വരെയും വാഷിങ് മിഷ്യനും എസിയും റഫ്രിജറേറ്ററുകളും സ്മാര്‍ട്ട് ഫോണും ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ഓഫറുകള്‍ ലഭ്യമാണ്.

55, 65, 75 ഇഞ്ച് സ്‌ക്രീന്‍ വലിപ്പങ്ങളിലുള്ള 4കെ എല്‍ഇഡി ടിവികളുടെ ശ്രേണിയാണ് ക്രോമയിലുള്ളത് പ്രതിമാസം 2990 രൂപ മുതല്‍ എന്ന ഇഎംഐയില്‍ ഇപ്പോള്‍ ലഭ്യമാണ്. 55 ഇഞ്ച് സാംസഗ് ലൈഫ്‌സ്‌റ്റൈല്‍ ഫ്രെയിം ടിവികളും ഇതേ പ്രതിമാസ തുകയ്ക്ക് ലഭിക്കും. ഇതിനൊ പ്പം 8990 രൂപ വിലയുള്ള ബെസല്‍ സൗജന്യമായും ലഭിക്കും.

ഇന്റല്‍ കോര്‍ ഐ3 ലാപ്‌ടോപുകള്‍ 30,900 രൂപ മുതല്‍ ലഭിക്കും. 24 മാസം വരെയുള്ള ഇഎംഐ ഡീലുകളും ലഭ്യമാണ്. 256 ലിറ്റര്‍ ഫ്രോസ്റ്റ് ഫ്രീ ഇന്‍വര്‍ട്ടര്‍ റഫ്രിജറേറ്റര്‍ 22,990 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കന്നത്. 256 ലിറ്റര്‍ കണ്‍വര്‍ട്ടബിള്‍ റഫ്രിജറേറ്ററുകള്‍ 28,990 രൂപ എന്ന വിലയില്‍ അവതരിപ്പിക്കുന്നു. കൂടുതല്‍ വലിയ റഫ്രിജറേഷന്‍ ആവശ്യങ്ങള്‍ക്കായി 400 ലിറ്റര്‍ പ്ലസ് ബോട്ടം മൗണ്ട് കണ്‍വര്‍ട്ടബിള്‍ റഫ്രിജറേറ്റര്‍ 1994 രൂപ മുതലുള്ള ഇഎംഐയിലും ലഭ്യമാണ്.

ക്രോമ സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററിനൊപ്പം ക്രോമ 45 ലിറ്റര്‍ ഡയറകട് കൂള്‍ റഫ്രിജറേറ്റര്‍ സൗജന്യമായി ലഭിക്കും. ക്രോമ വാഷിങ് മിഷ്യന്‍ വാങ്ങുമ്പോള്‍ 2000 വാട്ട് സ്റ്റീം അയേണും സൗജന്യമായി ലഭിക്കും. ക്രോമ 8 കിലോഗ്രാം 5 സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡ് വാഷിങ് മിഷ്യന്‍ 1799 രൂപ മുതലെന്ന ഇഎംഐയില്‍ ലഭിക്കും. 999 രൂപ വിലയ്ക്ക് സ്മാര്‍ട്ട് വാച്ചുകളും ലഭിക്കും.

ക്രോമ 13499 രൂപ മുതല്‍ 5ജി ഫോണുകളും അവതരിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഫോണുകള്‍ വാങ്ങുമ്പോള്‍ 49 രൂപയ്ക്ക് ബ്ലൂടൂത്ത് കോളിങ് വാച്ച് നേടുകയും ചെയ്യാം. മാക്ബുക്ക് എയര്‍ 49500 രൂപ മുതലും മാക്ബുക്ക് പ്രതിമാസം 2299 രൂപ ഇഎംഐയിലും ലഭ്യമാണ്.

ക്രോമയുടെ സ്വന്തം ലേബലിലുള്ള ഉല്‍പന്നങ്ങളുടെ സവിശേഷമായ പാക്കുകളും ക്രോമ സ്റ്റോറുകളിലും ക്രോമഡോട്ട്‌കോമിലും ലഭിക്കും. ക്രോമഡോട്ട്‌കോമില്‍ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പരമാവധി 2000 രൂപ വരെയെന്ന നിലയില്‍ പത്തു ശതമാനം തല്‍ക്ഷണ ഇളവും നേടാം. പ്രമുഖ ബാങ്ക് കാര്‍ഡുകള്‍ക്ക് 12 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.